ബാറ്റ്സ്മാൻമാരെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല.. തോൽവിക്ക് ഇന്ത്യയുടെ ബൗളർമാരും ഉത്തരവാദികൾ : ആകാശ് ചോപ്ര | Indian Cricket
മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയോട് നാണംകെട്ട തോല്‍വിയേറ്റുവാങ്ങേണ്ടിവന്ന ഇന്ത്യക്ക് പരമ്പര അടിയറവു വെക്കേണ്ടി വന്നു.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 138 റണ്‍സിന് പുറത്ത്. നാലുവിക്കറ്റ് വീത്തിയ ദുനിത് വെല്ലലഗെയും 96 റണ്‍സ് നേടിയ അവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് ശ്രീലങ്കയുടെ വിജയശില്പികൾ.
ആദ്യ മത്സരം സമനിലയിലും രണ്ടാംമത്സരം ശ്രീലങ്കയുടെ ജയത്തിലും കലാശിച്ചിരുന്നു. ഇതോടെ പരിശീലക ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഏകദിന പരമ്പരതന്നെ ജയിച്ചുതുടങ്ങുക എന്ന ഗൗതം ഗംഭീറിന്റെ സ്വപ്‌നം പൊലിഞ്ഞു. പരമ്പരക്ക് ശേഷം സ്പിന്നർമാരെ എങ്ങനെ നേരിടണമെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാർ മറന്നുവെന്ന വിമർശനം ഉയർന്നു വരികയാണ്.ഈ പരമ്പരയിലെ 3 മത്സരങ്ങളിലും ശ്രീലങ്കൻ ബൗളർമാർ ഇന്ത്യയെ ഓൾ ഔട്ട് ആക്കിയെന്ന് മുൻ താരം ആകാശ് ചോപ്ര പറഞ്ഞു.
എന്നാൽ ബാറ്റിംഗിലെ അശ്രദ്ധ ഉണ്ടെങ്കിലും ഒരിക്കൽ പോലും ഇന്ത്യൻ ബൗളർമാർക്ക് ലങ്കയ്ക്ക് മേൽ ആധിപത്യം പുലർത്താൻ സാധിച്ചില്ല.അതിനാല് ബൗളര് മാരും ഇന്ത്യയുടെ തോല് വിക്ക് കാരണമായെന്ന് ആകാശ് ചോപ്ര പറഞ്ഞു. “പന്തിൽ നന്നായി തുടങ്ങിയെങ്കിലും എതിരാളിയുടെ ഇന്നിംഗ്‌സ് അവസാനിപ്പിക്കാൻ കഴിഞ്ഞില്ല.ആ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ശ്രീലങ്കയെ 160, 170 റൺസിനുള്ളിൽ പുറത്താക്കാമായിരുന്നു.
എന്നാൽ അതിനു ശേഷം ശ്രീലങ്ക 230, 240, 248 റൺസെടുത്തു.മൂന്നാം മത്സരത്തിൽ 35 ഓവറിനു ശേഷം തിരിച്ചുവരവ് നടത്തിയെങ്കിലും ശ്രീലങ്കയുടെ 10 വിക്കറ്റുകൾ വീഴ്ത്താനായില്ല. 3 മത്സരങ്ങളിൽ ഒരിക്കൽ പോലും 10 വിക്കറ്റ് വീഴ്ത്താനായില്ല. കുൽദീപ് യാദവും അക്സർ പട്ടേലും ഇത്തരം പിച്ചുകളിൽ 5 വിക്കറ്റ് വീഴ്ത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷേ അതും നടന്നില്ല” ചോപ്ര പറഞ്ഞു.