ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള തീയതി പ്രഖ്യാപിച്ചു , അർജന്റീനയുടെ എതിരാളികൾ ഇവർ |Argentina

യു‌എസ്‌എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ മത്സരങ്ങൾക്ക് സെപ്റ്റംബറിൽ തുടക്കമാവും.ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ CONMEBOL-ന് നാലിന് പകരം ആറ് നേരിട്ടുള്ള സ്ലോട്ടുകൾ ഉണ്ടാകും. ഏഴാം സ്ഥാനത്തുള്ള രാജ്യത്തിന് ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫ് സ്‌പോട്ട് ലഭിക്കും.

എല്ലാ ടീമുകളും ഈ വർഷം ആറ് യോഗ്യതാ മത്സരങ്ങളാണ് കളിക്കുക.നിലവിലെ ലോക ചാമ്പ്യന്മാരായ അര്ജന്റീന സെപ്റ്റംബറിൽ രണ്ടു യോഗ്യത മത്സരങ്ങളാണ് കളിക്കുന്നത്.അർജന്റീനയുടെ എതിരാളികൾ ഇക്വഡോറും, ബൊളീവിയയുമാണ്. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാർ സെപ്തംബർ 8 ന് സ്വന്തം തട്ടകത്തിൽ ഇക്വഡോറിനെതിരെ കളിക്കും.സെപ്‌റ്റംബർ 12-ന് ബൊളീവിയയ്‌ക്കെതിരെ രണ്ടാം മത്സരം കളിക്കും.

ഈ വര്ഷം നാല് യോഗ്യത മത്സരങ്ങളിൽ കൂടി അര്ജന്റീന കളിക്കുമെങ്കിലും അതിന്റെ തീയതി പുറത്ത് വിട്ടിട്ടില്ല. സൗത്ത് അമേരിക്കൻ ഹെവിവെയ്റ്റ്‌സ് ബ്രസീലും നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയും ഈ വര്ഷം നവംബറിൽ ആദ്യമായി ഏറ്റുമുട്ടും, തുടർന്ന് 2025 മാർച്ചിൽ വീണ്ടും ഏറ്റുമുട്ടും.

അർജന്റീന vs. ഇക്വഡോർ | സെപ്റ്റംബർ 7, രാത്രി
ബൊളീവിയ vs. അർജന്റീനിയൻ | സെപ്റ്റംബർ 12
അർജന്റീന vs. പരാഗ്വേ | | ഒക്ടോബർ
പെറു vs. അർജന്റീനിയൻ | ഒക്ടോബർ
അർജന്റീന vs ഉറുഗ്വേ | s | നവംബർ
ബ്രസീൽ vs. അർജന്റീനിയൻ | നവംബർ

Rate this post