മുഹമ്മദ് ഷമിക്ക് പകരം ഷാർദുൽ താക്കൂറിനെ തെരഞ്ഞെടുക്കാനുള്ള തീരുമാനം അമ്പരപ്പിച്ചു |World Cup 2023
വേൾഡ് കപ്പ് 2023 ൽ ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തിൽ മുഹമ്മദ് ഷമിക്ക് പകരം ഷാർദുൽ താക്കൂറിനെ തെരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം സുനിൽ ഗവാസ്‌കറെ അമ്പരപ്പിച്ചു.2019 ലോകകപ്പിൽ തങ്ങളുടെ ഏറ്റുമുട്ടലിനിടെ ഹാട്രിക് നേടിയ ഷമിക്ക് അഫ്ഗാനിസ്ഥാനെതിരെ മികച്ച റെക്കോർഡ് ഉണ്ട്.അഫ്ഗാനിസ്ഥാനെതിരെ കളിച്ച രണ്ട് മത്സരങ്ങളിൽ വലംകൈയ്യൻ പേസർ 15 ശരാശരിയിൽ 6 വിക്കറ്റ് വീഴ്ത്തി.
പിച്ച് റിപ്പോർട്ടിനിടെ ഗൗതം ഗംഭീർ അശ്വിന് പകരം ഷമിയെ ടീമിലെടുക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അശ്വിന് പകരം ഷമിയെയാണ് ആദ്യ ഇലവനിൽ ടീമിലെടുത്തത്. ഇന്ത്യൻ ഇതിഹാസം ഗവാസ്‌കറെ അത്ഭുതപ്പെടുത്തിയ നീക്കമാണിത്.അശ്വിനെ ഒഴിവാക്കുന്നത് പതിവാണെന്നും അടുത്ത തവണ അവസരം ലഭിക്കുമ്പോൾ ശക്തമായി തിരിച്ചുവരുമെന്നും ഗവാസ്‌കർ പറഞ്ഞു.
അഫ്ഗാനിസ്ഥാൻ പ്ലെയിംഗ് ഇലവൻ: ഇബ്രാഹിം സദ്രാൻ, റഹ്മാനുള്ള ഗുർബാസ് (WK), റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (c), നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, ഫസൽഹഖ് നവീൻ ഫാറൂഖി,
🚨 Toss & Team News 🚨
— BCCI (@BCCI) October 11, 2023
Afghanistan have elected to bat against the @ImRo45-led #TeamIndia!
1⃣ change in the line-up for India as Shardul Thakur is named in the team.
A look at our Playing XI 🔽
Follow the match ▶️ https://t.co/f29c30au8u #CWC23 | #INDvAFG | #MeninBlue pic.twitter.com/Vazk9Xon0q
ഇന്ത്യ പ്ലെയിംഗ് ഇലവൻ: രോഹിത് ശർമ്മ (c), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, ലോകേഷ് രാഹുൽ (wk), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്