ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണിയുടെ ഏഴാം നമ്പർ ജേഴ്സി ‘വിരമിച്ചു!’ | MS Dhoni

ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണി ധരിച്ചിരുന്ന ഏഴാം നമ്പർ ജേഴ്സി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) റിട്ടയർ ചെയ്തിരിക്കുകയാണ്.സച്ചിൻ ടെണ്ടുൽക്കറിന് ശേഷം ബിസിസിഐ ജേഴ്സി റിട്ടയർ ചെയ്യുന്ന രണ്ടാമത്തെ കളിക്കാരനായി ധോണി.

കായികരംഗത്ത് ധോണിയുടെ സംഭാവനകൾ കണക്കിലെടുത്ത് ബിസിസിഐ അദ്ദേഹത്തിന്റെ ജഴ്‌സി പിൻവലിക്കാൻ തീരുമാനിചിരിക്കുന്നത്.ഒരു കളിക്കാരനും ഇനി ഏഴാം നമ്പർ ജേഴ്സി ലഭിക്കില്ല.സച്ചിൻ കളിക്കുമ്പോൾ ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്സിയാണ് ആദ്യമായി ബിസിസിഐ പിൻവലിച്ചത്.ഒരു കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഒരു മികച്ച റെക്കോർഡാണ് ധോനിക്കുള്ളത് .

2007ല്‍ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോള്‍ ധോനിയാണ് ടീമിനെ നയിച്ചത്. 2011ല്‍ ഏകദിന ലോകകപ്പ് നേടുമ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ധോനി തന്നെ. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോനി ഇന്ത്യക്ക് സമ്മാനിച്ചു. ഇന്ത്യക്കായി 350 ഏകദിന മത്സരങ്ങളിൽ നിന്ന് 50.57 ശരാശരിയിൽ 10,773 റൺസാണ് ധോണി നേടിയത്, 10 സെഞ്ചുറികളും 73 അർദ്ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ടി20യിൽ 98 മത്സരങ്ങളിൽ നിന്ന് 37.60 ശരാശരിയിലും 126.13 സ്ട്രൈക്ക് റേറ്റിലും 1617 റൺസ് നേടിയിട്ടുണ്ട്.97 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4876 റൺസും ആറ് സെഞ്ച്വറികളും 33 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.97 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4876 റൺസും ആറ് സെഞ്ച്വറികളും 33 അർധസെഞ്ചുറികളും നേടി.

നിലവിൽ ഇന്ത്യൻ താരങ്ങൾക്ക് 60 വ്യത്യസ്ത നമ്പറിലുള്ള ജഴ്സികൾ ലഭ്യമാണെന്നും ബിസിസിഐ വ്യക്തമാക്കി.ഒരു താരം ഒരു വർഷത്തിലധികം ടീമിന് പുറത്തിരുന്നാലും അയാൾ തിരഞ്ഞെടുത്ത ജഴ്സി നമ്പർ നഷ്ടപ്പെടുകയില്ല. അതിനുവേണ്ടിയാണ് 60 വ്യത്യസ്ത നമ്പറുകൾ ഇന്ത്യൻ താരങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പുതുതായി ടീമിലെത്തുന്ന ഒരു താരത്തിന് 30 ഓളം വ്യത്യസ്ത നമ്പറുകളിൽ നിന്ന് ജഴ്സി തിരഞ്ഞെടുക്കാനും നിലവിൽ സാധിക്കും.

Rate this post