കൈലിയൻ എംബാപ്പെക്ക് മുന്നിൽ ലോക റെക്കോർഡ് ഓഫർ വെച്ച് സൗദി ക്ലബ്

സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാൽ പാരീസ് സെന്റ് ജെർമെയ്‌നിന്റെ സ്റ്റാർ പ്ലെയറായ കൈലിയൻ എംബാപ്പെയ്‌ക്കായി 332 മില്യൺ യുഎസ് ഡോളറിന്റെ ലോക റെക്കോർഡ് ബിഡ് സമർപ്പിച്ചിരിക്കുകയാണ്.പിഎസ്ജിയുമായുള്ള കരാറിന്റെ അവസാന വർഷത്തിലേക്ക് കടക്കുന്ന ഫ്രഞ്ച് ഫോർവേഡിന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർദ്ധിക്കുന്നതിനിടയിലാണ് ഈ വാർത്ത.

24-കാരന്റെ നിലവിലെ വിപണി മൂല്യം 94.8 ദശലക്ഷം യൂറോയ്ക്കും 157.9 ദശലക്ഷം യൂറോയ്ക്കും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു.യൂറോപ്പിലെ ഫിനാഷ്യൽ ഫെയർ പ്ലൈ നിയമങ്ങളും മികച്ച പ്രതിഫലവുമൊക്കെ യൂറോപ്യൻ താരങ്ങളെ സൗദിയിലേക്ക് ആകർഷിക്കുകയാണ്.കരീം ബെൻസേമ, ഹാകിം സീയെച്ച്, എൻഗാളോ കാന്റെ, ഫിർമിനോ, കൗളിബാലി, സ്റ്റീവൻ ജെറാർഡ്… തുടങ്ങിയ വമ്പൻ താരങ്ങളെ സ്വന്തമാക്കി അവർ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കൈലിയൻ എംബാപ്പെയെ അൽ-ഹിലാലിനായി സൈൻ ചെയ്യാൻ സൗദി സർക്കാർ മുന്നിട്ട് വന്നിരിക്കുകയാണ്.

റയൽ മാഡ്രിഡ്, ചെൽസി, ന്യൂകാസിൽ എന്നിവയുൾപ്പെടെ നിരവധി മുൻനിര ക്ലബ്ബുകളുമായി ബന്ധമുള്ള എംബാപ്പെയുമായി ചർച്ചകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് സൗദി ക്ലബ്. അൽ ഹിലാലും എംബാപ്പെയുടെ പ്രതിനിധികളും തമ്മിൽ ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല.അടുത്ത വർഷം ഒരു ഫ്രീ ട്രാൻസ്ഫറിൽ എംബാപ്പെയെ നഷ്ടപ്പെടുത്തുന്നതിന് പകരം അദ്ദേഹത്തെ വിൽക്കാൻ PSG താൽപ്പര്യപ്പെടുന്നു.ഏകദേശം 300 മില്യൻ യൂറോ വരുന്ന റെക്കോർഡ് ട്രാൻസ്ഫർ തുകയാണ് പിഎസ്ജിക്ക് അൽ ഹിലാൽ നൽകാമെന്ന് ഓഫർ ചെയ്യുന്നത്, കൂടാതെ കിലിയൻ എംബാപ്പെക്കും 400 മില്യൺ യൂറോയിൽ അധികം വരുന്ന സാലറി സീസണിൽ നൽകാമെന്ന് ഓഫർ നേരത്തെയും വന്നിരുന്നു.

എന്നാൽ ഈ ഓഫറുകളോടൊന്നും കിലിയൻ എംബാപ്പെ ഇതുവരെ പ്രതികരിച്ചിട്ടില്ല.അൽ ഹിലാലിന്റെ റെക്കോർഡ് ബ്രേക്കിംഗ് ബിഡ് നെയ്മറിന്റെ ലോകറെക്കോർഡ് ട്രാൻസ്ഫറിനെ മറികടക്കും.2018 ൽ 162 ദശലക്ഷം യൂറോയ്ക്ക് ഒപ്പിട്ട എംബാപ്പെയിൽ നിന്ന് ഫ്രഞ്ച് ക്ലബ്ബിന് 100 ദശലക്ഷം യൂറോ ലാഭം നൽകുകയും ചെയ്യും.എന്നാൽ സൗദി അറേബ്യയേക്കാൾ കൂടുതൽ റയൽ മാഡ്രിഡിലെ ഓഫറാണ് എംബാപ്പയെ കൂടുതൽ പ്രലോഭിപ്പിക്കുന്നതെന്ന് ഫ്രാൻസിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എംബാപ്പയുടെ ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന എംബാപ്പയുടെ ലക്‌ഷ്യം സാക്ഷാത്കരിക്കാൻ ഏറ്റവും നല്ല മാർഗം 14 തവണ കിരീടം നേടിയ റയൽ മാഡ്രിഡിൽ എത്തുക എന്നതാണ്.

5/5 - (1 vote)