‘എന്തുകൊണ്ടാണ് തനിക്ക് ധാരാളം ആരാധകരുടെ പിന്തുണ ഉള്ളതെന്ന് സഞ്ജു കാണിച്ചുതന്നു’ : ദിനേശ് കാർത്തിക് |Sanju Samson
മൂന്നാം ഏകദിനത്തിൽ തന്റെ കന്നി സെഞ്ചുറി നേടിയ ഇന്ത്യൻ താരം സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ്.ബോലാൻഡ് പാർക്കിൽ അഞ്ചാം ഓവറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങി 114 പന്തിൽ 108 റൺസ് അടിച്ച സഞ്ജു സാംസൺ ഇന്ത്യയെ 296 റൺസ് സ്‌കോറിലെത്തിക്കാൻ സഹായിച്ചു.
ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയെ വെറും 218 റൺസിന് പുറത്താക്കി. മത്സരം 78 റൺസിന് ജയിച്ച ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി.പരമ്പരയ്ക്ക് ശേഷം സാംസണെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദിനേശ് കാർത്തിക്.ലോകമെമ്പാടും തനിക്ക് വിശ്വസ്തരായ ഒരു കൂട്ടം പിന്തുണക്കാർ ഉണ്ടെന്ന് ബാറ്റർ കാണിച്ചുതന്നുവെന്നും അദ്ദേഹം പറഞ്ഞു.
A day after #TeamIndia's ODI series win, and we're still not over #SanjuSamson's 💯
— Star Sports (@StarSportsIndia) December 22, 2023
Hear it from the horse's mouth as he looks back at his epic knock, contributing to the team's win.
Tune-in to the 1st #SAvIND Test
TUE, DEC 26, 12:30 PM | Star Sports Network#Cricket pic.twitter.com/bqlyo7rGT7
“സഞ്ജു സാംസൺ വർഷങ്ങളായി ഇന്ത്യൻ ടീമിലുണ്ട്, പക്ഷെ ഒരിക്കലും വലിയ ടൂര്ണമെന്റുകളുടെ ഭാഗമായിട്ടില്ല. എന്നിട്ടും ലോകം അവനെക്കുറിച്ച് വളരെയധികം സംസാരിക്കുന്നു.അദ്ദേഹത്തിന് ഏറ്റവും വലിയ കളിക്കാരുടെ പിന്തുണയുണ്ട്, ധാരാളം ആളുകളുടെ സ്നേഹവും വാത്സല്യവും ഉണ്ട്. എന്തുകൊണ്ടാണ് തനിക്ക് അത് ഉള്ളതെന്ന് അദ്ദേഹം കഴഞ്ഞ മത്സരത്തിൽ കാണിച്ചു “ദിനേഷ് കാർത്തിക് ക്രിക്ക്ബസിൽ പറഞ്ഞു.
Dinesh Karthik said, "the world speaks highly of Sanju Samson, he has the amount of supporters that biggest players have, the love and affection of a lot of people. And he showed that day why he has that". (Cricbuzz). pic.twitter.com/6hwfKmpn8D
— Mufaddal Vohra (@mufaddal_vohra) December 23, 2023
” പരമ്പര നിർണയിക്കുന്ന മത്സരത്തിൽ 3-ാം നമ്പറിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കുന്നു,അത് അയാൾക്ക് വളരെ സൗകര്യപ്രദമായ പൊസിഷനാണ്.സമ്മർദ്ദം ഏറ്റെടുത്ത് കെ എൽ രാഹുലുമായി 52 റൺസിന്റെ കൂട്ടുകെട്ട് തുന്നിക്കെട്ടി.19-ാം ഓവറിൽ കെ.എൽ. രാഹുൽ പുറത്തായപ്പോൾ തിലക് വർമ്മയെയും കൂട്ടുപിടിച്ച് ഇന്ത്യൻ ഇന്നിഗ്‌സിനെ മുന്നോട്ട് കൊണ്ട് പോയി.19-35 ഓവറുകൾക്കിടയിലുള്ള സമ്മർദ്ദം അവർ അതിജീവിച്ചു ” കാർത്തിക് പറഞ്ഞു.