മൂന്നാം ടി20 യിൽ ഇന്ത്യക്കെതിരെ 26 റൺസിന്റെ മിന്നുന്ന ജയവുമായി ഇംഗ്ലണ്ട് | England | India

രാജ്‌കോട്ടിൽ നടന്ന മൂന്നാം ടി20യിൽ 26 റൺസിന്റെ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 2 -1 എന്ന നിലയിലാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു. 172 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 145 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.40 റൺസ് നേടിയ ഹർദിക് പാണ്ട്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇംഗ്ലണ്ടിനായി ജാമി ഓവർട്ടൻ മൂന്നും ജോഫ്രെ ആർച്ചർ,കാർസ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. സഞ്ജു സാംസൺ തുടർച്ചയായ മൂന്നാം മത്സരത്തിലും ആർച്ചറിന് വിക്കറ്റ് നൽകി മടങ്ങി. മൂന്നു റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്.

രാജ്‌കോട്ടിലെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഹർദിക് പാണ്ട്യ മികച്ച തുടക്കമാണ് നൽകിയത്. രണ്ടാം ഓവറിൽ 5 റൺസ് നേടിയ ഫിൽ സൽട്ടിനെ അഭിഷേക് ശർമയുടെ കൈകളിലെത്തിച്ചു. എന്നത് രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ബെൻ ഡക്കറ്റ് ജോസ് ബട്ട്ലർ സഖ്യം ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച്. ഡക്കറ്റ് കൂടുതൽ ആക്രമിച്ചു കളിച്ചതോടെ ഇംഗ്ലണ്ട് സ്കോർ 50 കടന്നു. എന്നാൽ ഒൻപതാം ഓവറിൽ 24 റൺസ് നേടിയ ജോസ് ബട്ട്ലറെ ഇംഗ്ലണ്ടിന് നഷ്ടമായി .

വരുൺ ചക്രവർത്തിയുടെ പന്തിൽ ബാറ്റ്‌ലറെ സഞ്ജു പിടിച്ചു പുറത്താക്കി. അടുത്ത ഓവറിൽ മികച്ച പ്രകടനം നടത്തിയ ഡക്കറ്റിനെയും ഇംഗ്ലണ്ടിന് നഷ്ടമായി. 28 പന്തിൽ നിന്നും 7 ബൗണ്ടറിയും രണ്ട് സിക്‌സും അടക്കം 51 റൺസ് നേടിയ ഓപ്പണറെ അക്‌സർ പട്ടേൽ പുറത്താക്കി. 13 ആം ഓവറിൽ സ്കോർ 108 ൽ നിൽക്കെ ഇംഗ്ലണ്ടിന് നാലാം വിക്കറ്റും നഷ്ടമായി. 8 റൺസ് നേടിയ ഹാരി ബ്രൂക്കിനെ ബിഷ്‌ണോയി ബൗൾഡാക്കി. അടുത്ത ഓവറിൽ 6 റൺസ് നേടിയ സ്മിത്തിനെ ചക്രവർത്തി പുറത്താക്കി. അടുത്ത പന്തിൽ ഓവർട്ടനെയും ചക്രവർത്തി പുറത്താക്കി.

സ്കോർ 127 ആയപ്പോൾ 3 റൺസ് നേടിയ കാർസിനെ പുറത്താക്കി വരുൺ ചക്രവർത്തി മത്സരത്തിലെ നാലാം വിക്കറ്റ് സ്വന്തമാക്കി. ആ ഓവറിലെ അവസാന പന്തിൽ ആർച്ചറെ പുറത്താക്കി വരുൺ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഒരറ്റത്ത് പിടിച്ചു നിന്ന ലിവിങ്‌സ്റ്റൺ ഇംഗ്ലണ്ട് സ്കോർ ഉയർത്തി. ബിഷ്ണോയുടെ ഓവറിൽ മൂന്നു സിക്സുകൾ അടിച്ചു. എന്നാൽ 24 പന്തിൽ നിന്നും 43 റൺസ് നേടിയ ലിവിങ്‌സ്റ്റണെ പാണ്ട്യ പുറത്താക്കി. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് ഇംഗ്ലണ്ട് നേടിയത്.

Rate this post