‘ഇന്ത്യ മികച്ച ടീമാണെങ്കിലും ദക്ഷിണാഫ്രിക്കയെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്താൻ പ്രയാസമാണ്’: ജാക്വസ് കാലിസ് | Jacques Kallis
ടീം ഇന്ത്യയ്‌ക്ക് കരുത്തുറ്റ ടീമുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തുന്നത് വെല്ലുവിളിയാണെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസ് അഭിപ്രായപ്പെട്ടു.ദക്ഷിണാഫ്രിക്കൻ പര്യടനം പരമ്പരാഗതമായി ഇന്ത്യൻ ടീമിന്റെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്നാണ്, ഇത്തവണയും അത് വ്യത്യസ്തമായിരിക്കില്ല.
2021-22ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-1ന് ഇന്ത്യ തോറ്റപ്പോൾ ഏകദിന പരമ്പരയിൽ 3-0ന് പരാജയപ്പെട്ടു. ഇത്തവണ മികച്ച പ്രകടനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.പര്യടനത്തിൽ ഇന്ത്യൻ ടീമിനെ മൂന്ന് വ്യത്യസ്ത ക്യാപ്റ്റൻമാർ നയിക്കും. ടി20 ടീമിനെ സൂര്യകുമാർ യാദവും ഏകദിനത്തിൽ കെഎൽ രാഹുലും ഇന്ത്യൻ ടീമിനെ നയിക്കും.രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ ടീമിനെ നയിക്കും.
“ഇതൊരു മികച്ച ഇന്ത്യൻ ടീമാണ്, പക്ഷേ ദക്ഷിണാഫ്രിക്കയിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാൻ പ്രയാസമാണ്.ടെസ്റ്റ് നടക്കുന്ന സെഞ്ചൂറിയൻ ദക്ഷിണാഫ്രിക്കയ്ക്കും ന്യൂലാൻഡ്‌സ് ഇന്ത്യയ്ക്കും യോജിച്ചേക്കും.ഇതൊരു നല്ല പരമ്പരയായിരിക്കുമെന്ന് ഞാൻ കരുതുന്നു.ഇത് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന് ഞാൻ കരുതുന്നു, ”ജാക്ക് കാലിസ് പിടിഐയോട് പറഞ്ഞു.2023-24 ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടി20 ഡിസംബർ 10 ന് ഡർബനിലെ കിംഗ്സ്മീഡിൽ നടക്കും. ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ ടി20 മത്സരങ്ങൾ ഡിസംബർ 12-ന് ഗ്കെബർഹയിലെ സെന്റ് ജോർജ് പാർക്കിലും ഡിസംബർ 14-ന് ജോഹന്നാസ്ബർഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലും നടക്കും.
VIDEO | "This is a good Indian team but South Africa is tough to beat in South Africa. Centurion will probably suit South Africa and Newlands will probably suit India. I think it will be a good series and it will come down to one or two sessions that one team might play better… pic.twitter.com/RhpjX3h5KG
— Press Trust of India (@PTI_News) December 6, 2023
ടി20ക്ക് ശേഷം മൂന്ന് ഏകദിന പരമ്പരകളും ഉണ്ടാകും. ഡിസംബർ 17 ന് ജൊഹാനസ്ബർഗിലാണ് ആദ്യ ഏകദിനം നടക്കുക. രണ്ടും മൂന്നും ഏകദിനങ്ങൾ യഥാക്രമം ഡിസംബർ 19, 21 തീയതികളിൽ ഗ്കെബെർഹയിലും പാർലിലെ ബൊലാൻഡ് പാർക്കിലും നടക്കും.രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം അവസാനിപ്പിക്കുന്നത്. ആദ്യ ടെസ്റ്റ് ഡിസംബർ 26 മുതൽ 30 വരെ സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിലും രണ്ടാം ടെസ്റ്റ് ജനുവരി 3 മുതൽ 7 വരെ കേപ്ടൗണിലെ ന്യൂലാൻഡ്‌സിലും നടക്കും.