റിട്ടയേര്‍ഡ് ഔട്ട് or റിട്ടയേര്‍ഡ് ഹര്‍ട്ട് : രോഹിത് ശർമ്മയെ രണ്ടാം സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാൻ അനുവദിച്ചതിന്റെ കാരണമിതാണ് | Rohit Sharma

രണ്ടു സൂപ്പർ ഓവറുകൾ കണ്ട അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ടി 20 യിൽ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയയത്.വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തിനൊടുവില്‍ രണ്ടാമത്തെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയം നേടിയത്. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് മാത്രമാണ് നേടി. 12 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാന് ഒരു റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ഇതോടെ മൂന്നാം മത്സരം വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരുകയായിരുന്നു.

അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ടി20യില്‍ രണ്ട് സൂപ്പര്‍ ഓവറിലും രോഹിത് ശര്‍മയാണ് ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്തതത്. ഒരു മത്സരത്തില്‍ തന്നെ രോഹിത് മൂന്ന് തവണ ഓപ്പണ്‍ ചെയ്തുവെന്ന് പറയാം. ആദ്യം ബാറ്റ് ചെയ്തപ്പോള്‍ സെഞ്ചുറിയുമായി ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു രോഹിത്. 69 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 121 റണ്‍സ് അടിച്ചെടുത്തു. എട്ട് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ആദ്യ സൂപ്പര്‍ ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 15ല്‍ നില്‍ക്കെ രോഹിത് ശർമ പവലിയനിലേക്ക് മടങ്ങി. എന്നാല്‍ രോഹിത് ഔട്ടാണോ അല്ലയോ എന്ന സംശയമാണ് ആരാധകരില്‍ ഉയര്‍ത്തിയത്. താരം റിട്ടയേര്‍ഡ് ഔട്ട് എന്നാണ് കാണിച്ചത്.

ഒന്നാം സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരിക്കെ നോണ്‍ സ്ട്രൈക്കിങ് എന്‍ഡില്‍ നിന്നാണ് രോഹിത് തിരികെ പവലിയനിലേക്ക് മടങ്ങിയത്. വേഗതയില്‍ ഓടാന്‍ കഴിയുന്ന താരത്തെ കൊണ്ട് വരുന്നതിനായിരുന്നു രോഹിത് കളിക്കളം വിട്ടത്. രണ്ടാം സൂപ്പർ ഓവർ എത്തിയപ്പോൾ രോഹിത്തിന് വീണ്ടും ചെയ്യാനാവുമോ എന്നുള്ളതായിരുന്നു ഉയർന്നു വന്ന ചോദ്യം.രോഹിതിന് വീണ്ടും ബാറ്റ് ചെയ്യാന്‍ എങ്ങനെയാണ് അവസരം ലഭിച്ചതെന്ന് മത്സരശേഷം മാച്ച് ഒഫീഷ്യല്‍സ് തന്നെ വ്യക്തമാക്കിയിരുന്നു.ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയാണ് പവലിയനിലേക്ക് മടങ്ങിയത്.

ഇത് റിട്ടയേര്‍ഡ് ഔട്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ നായകന് പിന്നെയും ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുമായിരുന്നില്ല. ഇതുകൊണ്ടാണ് രോഹിത് ശര്‍മയ്‌ക്ക് മത്സരത്തിന്‍റെ രണ്ടാം സൂപ്പര്‍ ഓവറിലും ബാറ്റ് ചെയ്യാന്‍ സാധിച്ചത്.”മുമ്പത്തെ ഏതെങ്കിലും സൂപ്പർ ഓവറിൽ പുറത്താക്കിയ ഏതൊരു ബാറ്റ്സ്മാനും തുടർന്നുള്ള സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാൻ യോഗ്യനല്ല” എന്നാണ് ഐസിസിയുടെ നിയമം.രാജസ്ഥാൻ റോയൽസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഉൾപ്പെട്ട ഐപിഎൽ 2022 മത്സരത്തിൽ ഇതേ തന്ത്രം അശ്വിനും പ്രയോഗിച്ചിരുന്നു.

1.5/5 - (2 votes)