ഐസിസി ടി20 റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റനെ മറികടന്ന് തിലക് വർമ്മ 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആദ്യ അഞ്ചിൽ | ICC T20 Rankings

ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ വലിയ മുന്നേറ്റം നടത്തി സഞ്ജു സാംസണും തിലക് വർമ്മയും. തിലക് വർമ്മ 69 സ്ഥാനങ്ങൾ കുതിച്ചുയർന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.33, 20 സ്‌കോറുകളോടെ പരമ്പര ആരംഭിച്ച വർമ്മ, സെഞ്ചൂറിയനിലും ജോഹന്നാസ്ബർഗിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്നാമത്തെയും നാലാമത്തെയും ടി20 ഐകളിൽ തുടർച്ചയായി സെഞ്ചുറികൾ നേടി.

ഇരട്ട സെഞ്ചുറികൾ ഐസിസി ടി20 റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്താൻ വർമ്മയെ സഹായിച്ചു.നായകൻ സൂര്യകുമാർ യാദവിനെക്കാൾ ഒരു സ്ഥാനം മുന്നിലാണ് തിലക് വർമ്മ.റിയാൻ പരാഗ്, ശിവം ദുബെ എന്നിവർക്ക് പരിക്കേറ്റതോടെ ടി20യിൽ തിരിച്ചെത്തിയ വർമ്മ തൻ്റെ അവസരങ്ങൾ പരമാവധി മുതലാക്കി. ടി20 ഐ ചരിത്രത്തിൽ ഫോർമാറ്റിൽ ബാക്ക് ടു ബാക്ക് സെഞ്ചുറികൾ നേടുന്ന അഞ്ചാമത്തെ ബാറ്ററായി മാറി.സഞ്ജു സാംസൺ രണ്ട് സെഞ്ച്വറികളോടെ 17 സ്ഥാനങ്ങൾ ഉയർന്ന് 22-ാം സ്ഥാനത്തെത്തി.

മികച്ച നേട്ടമുണ്ടാക്കിയവരിൽ കുസാൽ മെൻഡിസ് മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് 12-ാം സ്ഥാനത്തെത്തി. ഇന്ത്യയ്‌ക്കെതിരെ രണ്ട് മികച്ച പ്രകടനങ്ങൾ നടത്തിയ ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റൻ സ്റ്റബ്‌സും മൂന്ന് സ്ഥാനങ്ങൾ കയറി 23-ാം സ്ഥാനത്തെത്തി. ബൗളർമാരിൽ പാക്കിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം ഓസ്‌ട്രേലിയയുടെ നഥാൻ എല്ലിസ് 15 സ്ഥാനങ്ങൾ ഉയർന്ന് 11-ാം സ്ഥാനത്തെത്തി. ഇന്ത്യക്കാരിൽ, അർഷ്ദീപ് സിംഗ് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആദ്യ 10-ൽ തിരിച്ചെത്തി, അക്സർ പട്ടേലും 23-ാം നമ്പറിൽ നിന്ന് 10 സ്ഥാനങ്ങൾ കയറി 13-ലേക്ക് ഉയർന്നു.ഇംഗ്ലണ്ടിൻ്റെ ജോഫ്ര ആർച്ചറും ഹാരിസ് റൗഫും യഥാക്രമം അഞ്ച്, നാല് സ്ഥാനങ്ങൾ ഉയർന്ന് 16, 17 സ്ഥാനങ്ങളിൽ എത്തി.

ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതു മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച വരുൺ ചക്രവർത്തി 36 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 28-ാം സ്ഥാനത്തെത്തി.അതുപോലെ തന്നെ മാർക്കോ ജാൻസനും 45-ൽ നിന്ന് 20 സ്ഥാനങ്ങൾ ഉയർന്ന് 25-ലേക്ക് ഉയർന്നു.ടി20 ഐ ഓൾറൗണ്ടർ പട്ടികയിൽ ഹാർദിക് പാണ്ഡ്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇംഗ്ലണ്ടിൻ്റെ ലിയാം ലിവിംഗ്‌സ്റ്റണിനെയും നേപ്പാളിൻ്റെ ദീപേന്ദ്ര സിംഗ് ഐറിയെയും പിന്തള്ളിയാണ് പാണ്ഡ്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.

Rate this post