ഡേവിഡ് വാർണറുടെ സിക്സ് ഹിറ്റിങ് റെക്കോർഡ് തകർത്ത് ക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയക്ക് വിജയം നേടികൊടുത്ത് ടിം ഡേവിഡ് | Tim David
ഡാർവിനിൽ നടന്ന ആദ്യ ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയയുടെ ഓൾറൗണ്ട് പ്രകടനമാണ് വിജയത്തിലേക്ക് നയിച്ചത്. ഫോർമാറ്റിലെ അവരുടെ അപരാജിത പരമ്പര ഒമ്പത് മത്സരങ്ങളിലേക്ക് നീട്ടി.ടിം ഡേവിഡും ജോഷ് ഹേസൽവുഡും മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ 17 റൺസിന്റെ വിജയം നേടി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ മികച്ച ഫോമിലായിരുന്നു ടിം ഡേവിഡ്. 52 പന്തിൽ നിന്ന് 83 റൺസ് നേടി ഓസ്ട്രേലിയക്ക് 17 റൺസിന്റെ വിജയം നേടിക്കൊടുത്തു.77-6 എന്ന നിലയിൽ ആയ ഓസ്ട്രേലിയെയെ 178-ൽ എത്തിച്ചത് ടിം ഡേവിഡിന്റെ മികച്ച ഇന്നിങ്സാണ്.ടീം ഡേവിഡ് സിക്സ് ഹിറ്റിംഗ് മൂഡിലായിരുന്നു, മിന്നുന്ന ഇന്നിംഗ്സിൽ എട്ട് സിക്സറുകൾ നേടി.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒരു ടി20യിൽ ഒരു ഓസ്ട്രേലിയക്കാരന്റെ ഏറ്റവും കൂടുതൽ സിക്സറുകളുടെ റെക്കോർഡ് – മുമ്പ് ഡേവിഡ് വാർണറുടെ പേരിലായിരുന്നു – അദ്ദേഹം തകർത്തു.
Australia have won their last 9 T20Is, beating their previous best streak of 8 wins from Feb '24 to Jun '24 💪 pic.twitter.com/i9O7rZWZ8b
— ESPNcricinfo (@ESPNcricinfo) August 10, 2025
2009 ൽ മെൽബണിൽ 89 റൺസ് നേടിയപ്പോൾ വാർണർ ആറ് സിക്സറുകൾ നേടിയിരുന്നു. തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കൻ പേസർമാരായിരുന്നു മികച്ച പ്രകടനം കാഴ്ചവെച്ചത്. ഓസ്ട്രേലിയ 75-6 എന്ന നിലയിൽ ബുദ്ധിമുട്ടുകയായിരുന്നു. കാമറൂൺ ഗ്രീനിന്റെ 13 പന്തിൽ നിന്ന് 35 റൺസ് അവർക്ക് പ്രതീക്ഷ നൽകി.പിന്നീട് ടിം ഡേവിഡ് 52 പന്തിൽ നിന്ന് 83 റൺസ് നേടി, ബെൻ ഡ്വാർഷുയിസുമായി ചേർന്ന് 59 റൺസിന്റെ നിർണായക കൂട്ടുകെട്ട് സൃഷ്ടിച്ചു, ആതിഥേയരുടെ സ്കോർ 178 എന്നതിലേക്ക് ഉയർത്തി.
സൗത്ത് ആഫ്രിക്കക്കായി റയാൻ റിക്കിൾട്ടൺ ഒറ്റയ്ക്ക് 71 റൺസ് നേടിയെങ്കിലും ഓസ്ട്രേലിയ സുഖകരമായ വിജയം നേടി. റിക്കിൾട്ടണും സ്റ്റബ്സും ബാറ്റ് ചെയ്യുമ്പോൾ മാത്രമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി തോന്നിയത്. അഞ്ചാം വിക്കറ്റിൽ ഈ ജോഡി 72 റൺസ് കൂട്ടിച്ചേർത്തു, തുടർന്ന് സ്റ്റബ്സ് 37 റൺസിന് പുറത്തായത്തോടെ ദക്ഷിണാഫ്രിക്ക തോല്വിയിനിലേക്ക് വീണു.ജോഷ് ഹേസൽവുഡ് പന്തിൽ ഹീറോ ആയിരുന്നു, സ്റ്റബ്സിന്റെ വലിയ വിക്കറ്റ് ഉൾപ്പെടെ 27 റൺസിന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
19-year-old Kwena Maphaka with his best in T20Is; Australia will be happy with 178 after where they were https://t.co/t3rBVRxPzW | #AUSvSA pic.twitter.com/YkZTKrE6wq
— ESPNcricinfo (@ESPNcricinfo) August 10, 2025
സൗത്ത് ആഫ്രിക്കക്കായി 19 കാരനായ ക്വേന മഫാക്ക 20 റൺസിന് നാല് വിക്കറ്റുകൾ വീഴ്ത്തി, ഇത് ഓസ്ട്രേലിയക്കെതിരായ ടി20യിൽ ഒരു ദക്ഷിണാഫ്രിക്കക്കാരന്റെ ഏറ്റവും മികച്ച പ്രകടനത്തിനുള്ള റെക്കോർഡാണ്.ഇതോടെ, കഴിഞ്ഞ 9 മത്സരങ്ങളിൽ 9 എണ്ണത്തിലും ഓസ്ട്രേലിയ വിജയിച്ചു. ഇതോടെ, ടി20 ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ റെക്കോർഡ് ഓസ്ട്രേലിയ സ്വന്തമാക്കി. 2024 ഫെബ്രുവരി മുതൽ 2024 ജൂൺ വരെ 8 വിജയങ്ങളായിരുന്നു മുൻ റെക്കോർഡ്.