രോഹിത് ശർമ്മയടക്കം മൂന്ന് മുംബൈ ഇന്ത്യൻസ് താരങ്ങളെ ഗോൾഡൻ ഡക്കിന് പുറത്താക്കി ട്രെന്റ് ബോൾട്ട് | IPL 2024 | Trent Boult

വാങ്കഡെ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് തകർച്ച.രോഹിത് ശർമ്മയുടെ മോശം ഫോം തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.മുൻ മുംബൈ ഇന്ത്യൻസ് നായകനെ ട്രെൻ്റ് ബോൾട്ട് ഗോൾഡൻ ഡക്കിന് പുറത്താക്കി.

ആദ്യ ഓവറിലെ അഞ്ചാം പന്തിൽ പൂജ്യം റൺസ് നേടിയ രോഹിത് ശർമ്മയെ ബോൾട്ട് ക്യാപ്റ്റൻ സഞ്ജു സാംസന്റെ കൈകളിലെത്തിച്ചു. ഐപിഎല്ലിൽ രോഹിത് ശർമ്മയെ ബോൾട്ട് പുറത്താക്കുന്നത് ഇത് രണ്ടാം തവണയാണ്. തൊട്ടടുത്ത പന്തിൽ നമൻ ധിറിനെയും ബോൾട്ട് ഗോൾഡൻ ഡക്കിൽ പുറത്താക്കി.ഇന്ന് രോഹിത് ശർമ്മ ഒരു വലിയ സ്കോർ രേഖപ്പെടുത്തുമെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നു.

മുംബൈ ഇന്ത്യൻസ് തങ്ങളുടെ ഹോം ആരാധകർക്ക് മുന്നിൽ തങ്ങളുടെ ആദ്യ ഹോം മത്സരമാണ് വാങ്കഡെയിൽ കളിക്കുന്നത്.എന്നാൽ എംഐ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല അത്. മൂന്നാം ഓവറിൽ ഡെവാൾഡ് ബ്രെവിസിനേയും ബോൾട്ട് ഗോൾഡൻ ഡക്കിൽ പുറത്താക്കിയതോടെ മുംബൈ മൂന്ന് വിക്കറ്റിന് 14 എന്ന നിലയിലായി. നാലാം ഓവറിൽ 16 റൺസ് നേടിയ ഇഷാൻ കിഷനെ നന്ദ്രേ ബർഗർ പുറത്താക്കിയതോടെ മുംബൈ നാല് വിക്കറ്റിന് 20 എന്ന നിലയിലായി.

മുംബൈ ഇന്ത്യൻസ് (പ്ലേയിങ്‌ ഇലവൻ): ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), രോഹിത് ശർമ, നമൻ ധിർ, തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജെറാൾഡ് കോറ്റ്‌സി, പിയൂഷ് ചൗള, ആകാശ് മധ്‌വാൾ, ജസ്പ്രീത് ബുംറ, ക്വേന മഫാക.

രാജസ്ഥാൻ റോയൽസ് (പ്ലേയിങ്‌ ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോഷ്‌ ബട്‌ലർ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ്‌ ബോൾട്ട്, അവേഷ് ഖാൻ, നാന്ദ്രെ ബർഗർ, യുസ്‌വേന്ദ്ര ചാഹൽ.

Rate this post