അമ്മയുടെ ജന്മദിനത്തിൽ ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ട്രിസ്റ്റണ്‍ സ്റ്റബ്‌സ് | Tristan Stubbs

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തിൽ 3 വിക്കറ്റിന് ജയിച്ചു പരമ്പര 1 – 1* (4) എന്ന നിലയിൽ സമനിലയിലാക്കി.ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സിന്‍റെ വിജയ ലക്ഷ്യം 19 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ സൗത്ത് ആഫ്രിക്ക നേടിയെടുക്കുകയായിരുന്നു.

41 പന്തില്‍ 47 റണ്‍സുമായി പുറത്താവാതെ നിന്ന ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്‍റെ പ്രകടനമാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്.9 പന്തില്‍ പുറത്താവാതെ 19 റണ്‍സ് നേടിയ ജെറാള്‍ഡ് കോട്‌സിയുടെ പിന്തുണ ഏറെ നിര്‍ണായകമായി. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ വരുണ്‍ ചക്രവര്‍ത്തി ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു. സ്പിന്നര്മാര് മികച്ചു നിന്നെങ്കിലും പേസർമാർക്ക് അവസാന ഓവറുകളിൽ മികവ് പുലർത്താൻ കഴിയാതെ പോയതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണം.

മത്സരത്തിൽ വിജയിക്കാനുള്ള ആത്മവിശ്വാസം കോട്സി നൽകിയെന്ന് മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ സ്റ്റബ്സ് പറഞ്ഞു. അമ്മയുടെ ജന്മദിനത്തിൽ ഇന്ത്യയെ തോൽപ്പിച്ചത് സന്തോഷകരമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.“റൺറേറ്റ് ഒരിക്കലും ഞങ്ങളെ വിട്ടുപോയിട്ടില്ല. ജയിക്കാൻ ഞങ്ങളെ സഹായിച്ച ആ ഇന്നിംഗ്‌സ് ജെറാൾഡ് കോട്‌സി വന്നു കളിച്ചു. ഈ മത്സരം നമുക്ക് ജയിക്കാം എന്ന് പറഞ്ഞു കളത്തിലിറങ്ങി. ആ സമയത്ത് വിജയത്തിന് രണ്ട് വലിയ ബൗണ്ടറികൾ അകലെയായിരുന്നു”സ്റ്റബ്സ് പറഞ്ഞു.

“ഇന്ന് അമ്മയുടെ ജന്മദിനമാണ്. അങ്ങനെ ഞങ്ങളുടെ ബന്ധുക്കളിൽ 20-30 പേർ ഈ മത്സരം കാണാൻ വന്നിരുന്നു. ക്രിക്കറ്റ് കളിക്കാൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഈ ഗ്രൗണ്ട്. ഇവിടെ ഞാൻ അൽപ്പം പരിഭ്രാന്തനായിരുന്നു. അതിനാൽ ഞാൻ എൻ്റെ ശ്വാസം നിയന്ത്രിക്കാനും കളിക്കാനും ശ്രമിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.നവംബർ 13ന് സെഞ്ചൂറിയനിൽ മൂന്നാം മത്സരം നടക്കും.