രോഹിതിന്റെയും കോഹ്‌ലിയുടെയും ടി20 ടീമിലേക്കുള്ള തിരിച്ചുവരവിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ സെലക്ടർ | Rohit Sharma | Virat Kohli

ജനുവരി 11 ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നു മത്സരങ്ങളുടെ ടി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ വെറ്ററൻ താരങ്ങളായ രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും തിരികെ കൊണ്ടു വരുന്നതിന്റെ യഥാർത്ഥ കാരണം ഒരു മുൻ ഇന്ത്യൻ സെലക്ടർ വെളിപ്പെടുത്തി.താര ജോഡികളെ ഉൾപ്പെടുത്തുന്നത് സെലക്ഷൻ കമ്മിറ്റിയുടെ മാത്രം തീരുമാനമല്ലെന്ന് മുൻ ഇന്ത്യൻ സെലക്ടർ പിടിഐയോട് വെളിപ്പെടുത്തി.

“രോഹിതിന്റെയും വിരാടിന്റെയും കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിക്ക് മാത്രം തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. ബ്രോഡ്കാസ്റ്റർമാർക്കും സ്‌പോൺസർമാർക്കും പങ്കുണ്ട്.നിങ്ങൾക്ക് ഒരെണ്ണം തിരഞ്ഞെടുത്ത് മറ്റൊന്ന് ഉപേക്ഷിക്കാൻ കഴിയില്ല. ഐസിസി ഇവന്റുകളിൽ സമ്മർദ്ദം നന്നായി നേരിടാൻ കഴിയുന്ന കളിക്കാരെ ആവശ്യമുണ്ട്. ഇരുവരും ഏകദിന ലോകകപ്പിൽ മികച്ച ഫോമിലായിരുന്നു” അദ്ദേഹം പറഞ്ഞു.ഏകദേശം 14 മാസത്തെ ഇടവേളയ്ക്ക് ശേഷം രോഹിതും വിരാടും ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നത്.2022ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ സെമിയിൽ തോറ്റ നവംബർ 10 മുതലാണ് രോഹിതും കോഹ്‌ലിയും ഇന്ത്യയ്‌ക്കായി അവസാനമായി ടി20 ഐ കളിച്ചത്.

അന്നുമുതൽ, ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ പാണ്ഡ്യ 2023ൽ ഇന്ത്യയുടെ ടി20 നായകസ്ഥാനം ഏറ്റെടുത്തു.ജൂണിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2024ൽ രോഹിത് നായകനാവും എന്ന റിപ്പോർട്ടുകളുമുണ്ട്. പരിക്കിനെ തുടർന്ന് ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും ഇല്ലാത്തതിനാൽ ഇന്ത്യൻ ടീമിൽ രണ്ട് വലിയ സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്.ഹാർദിക്കും സൂര്യയും പുറത്തായതോടെ ടീമിനെ നയിക്കാൻ രോഹിത്തിനെക്കാൾ മികച്ച ഒരു നായകനെ കണ്ടെത്താൻ സെലക്ടർമാർക്ക് കഴിയില്ല.

സൂര്യയെയും ഹാർദിക്കിനെയും അപേക്ഷിച്ച് രോഹിതിന്റെയും കോഹ്‌ലിയുടെയും കളിശൈലി വ്യത്യസ്തമാകുമെങ്കിലും, അവർ എതിരാളികളുടെ ബൗളർമാരുടെ മനസ്സിൽ ഉണ്ടാക്കുന്ന ഭയം വലുതാണ്.അഫ്ഗാനിസ്ഥാനെതിരായ ടി20 ടീമിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ഉൾപ്പെടുത്തിയത് ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിന്റെ പദ്ധതികളുടെ ഭാഗമാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് .

Rate this post