വിശാഖപട്ടണത്ത് സൂര്യകുമാർ യാദവിന്റെ വാർത്താ സമ്മേളനത്തിന് എത്തിയത് രണ്ട് മാധ്യമപ്രവർത്തകർ | IND vs AUS, 1st T20
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടി20 മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ അഭാവം മൂലം ഇന്ത്യയുടെ സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അമ്പരന്നു. വൈസാഗിൽ നടക്കുന്ന ഒന്നാം ടി20 മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ രണ്ട് മാധ്യമപ്രവർത്തകർ മാത്രമാണ് എത്തിയത്, ഇത് യാദവിനെ ഞെട്ടിച്ചു.
പത്രസമ്മേളനത്തിന് മുന്നോടിയായി പുഞ്ചിരിച്ചുകൊണ്ട് യാദവ് പറഞ്ഞു, “രണ്ടുപേർ മാത്രം?”.ലോകകപ്പിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ വാർത്താ സമ്മേളനത്തിൽ 200ലധികം മാധ്യമപ്രവർത്തകർ എത്തിയ സ്ഥാനത്താണിത്. ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കുറവ് മാധ്യമപ്രവർത്തകർ എത്തിയ വാർത്താ സമ്മേളനവും ഇതാണെന്നാണ് റിപ്പോർട്ടുകൾ.
2023ലെ ഏകദിന ലോകകപ്പ് ഫൈനൽ കഴിഞ്ഞ് 4 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 ഐ പരമ്പര ആരംഭിക്കുന്നത്.നവംബർ 19-ന് അഹമ്മദാബാദിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കി ഓസ്‌ട്രേലിയ തങ്ങളുടെ 6-ാം ട്രോഫി സ്വന്തമാക്കി. വൈകീട്ട് ഏഴ് മണിക്കാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി 20 മത്സരം നടക്കുന്നത്.
Only 2 people: Low media turnaround shocks Suryakumar Yadav ahead of #INDvsAUS T20I series.https://t.co/U8nPCogLhr
— India Today Sports (@ITGDsports) November 23, 2023
ഇന്ത്യ സ്ക്വാഡ് : ഇഷാൻ കിഷൻ(ഡബ്ല്യു), യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്(സി), തിലക് വർമ്മ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, പ്രശസ്ത് കൃഷ്ണ, മുകേഷ് കുമാർ, വാഷിംഗ്ടൺ സുന്ദർ, അവേഷ് ഖാൻ, റുതുരാജ് ഗെയ്ക്‌വാദ്, ജിതേഷ് ശർമ്മ
The cricket world was surprised when only two journalists turned up for India captain Suryakumar Yadav’s press conference ahead of the five-match T20I series against Australia. pic.twitter.com/eky9UTXkgG
— Economy.pk (@pk_economy) November 22, 2023