‘ചേട്ടന്മാർക്ക് പിന്നാലെ അനിയന്മാരും’ : ഇന്ത്യയെ തോൽപ്പിച്ച് നാലാമത്തെ ICC U19 ലോകകപ്പ് സ്വന്തമാക്കി ഓസ്ട്രേലിയ | U19 World Cup 2024
ഇന്ത്യയെ 79 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ അവരുടെ നാലാമത്തെ ICC U19 ലോകകപ്പ് നേടിയിരിക്കുകയാണ്, ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 43.5 ഓവറിൽ 174 റൺസ് നേടുന്നതിനിടെ എല്ലാവരും പുറത്തായി.എട്ടാമനായി ക്രീസിലെത്തി 46 പന്തില്‍ 42 റണ്‍സടിച്ച മുരുഗന് അഭിഷേകിന്റെ പോരാട്ടമാണ് ഇന്ത്യയുടെ തോൽവി ഭാരം കുറച്ചത്.
ഓപ്പണർ ആദർശ് സിംഗ് 47 റൺസ് നേടി ടോപ് സ്കോററായി.ബാറ്റിംഗ് പ്രതീക്ഷകളായ അര്ഷിന് കുല്‍ക്കര്‍ണി(4), മുഷീര്‍ ഖാന്(22), ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍, സച്ചിന് ദാസ്(9) എന്നിവര്‍ സ്കോര്‍ ബോര്‍ഡില്‍ 68ൽ എത്തിയപ്പോൾ പുറത്തായി.20 ഓവർ അവസാനിക്കുന്നതിന് മുമ്പ് മുഷീറും ക്യാപ്റ്റൻ ഉദയ് സഹാറനും സച്ചിൻ ദാസും പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിക്കാൻ തുടങ്ങി.ഓസ്ട്രേലിയക്കുവേണ്ടി ബേര്‍ഡ്മാനും മക്മില്ലനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി,കാല്ലം വിഡ്ലര് രണ്ട് വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ വംശജനായ ഹര്‍ജാസ് സിങ് (55) ഓസീസ് നിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയ്ക്ക് വേണ്ടി രാജ് ലിംബാനി മൂന്നും നമന്‍ തിവാരി രണ്ടും വീതം വിക്കറ്റുകള്‍ വീഴത്തി.സൗമി പാണ്ഡെ 41 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ബൗളറായി.ടീം സ്കോര്‍ 16ല്‍ നില്‍ക്കേ ഓസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.
ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ (0) രാജ് ലിംബാനി പുറത്താക്കി.തുടര്‍ന്ന് ഒന്നിച്ച ഹാരി ഡിക്സൺ- ഹഗ് വെയ്ബ്ജെൻ സഖ്യം നിലയുറപ്പിച്ച് കളിച്ച് ടീമിനെ മുന്നോട്ട് നയിച്ചു, ഇരുവരും 78 റണ്‍സ് ചേര്‍ത്തു. ആദ്യം ഓസീസ് ക്യാപ്റ്റന്‍ ഹഗ് വെയ്ബ്ജെനേയും (66 പന്തില്‍ 48) പിന്നാലെ ഹാരി ഡിക്സണേയും (56 പന്തില്‍ 42) നമന്‍ പവലിയനിലേക്ക് തിരികെ അയച്ചു. ഇതോടെ ഓസീസ് തകര്‍ച്ച മുന്നില്‍ കണ്ടുവെങ്കിലും ഹർജാസ് സിങ്ങും റയാൻ ഹിക്സും ചേർന്ന് ഓസീസിനെ മുന്നോട്ട് നയിച്ചു.25 പന്തില്‍ 20 റണ്‍സെടുത്ത റയാന് ഹിക്ക്സിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ രാജ് ലിംബാനിയാണ് ആ കൂട്ടുകെട്ട് തകര്‍ത്തത്.
Australia are the new Under-19 World Cup Champions 🏆#INDvAUS #U19WorldCup2024 #U19WorldCupFinal pic.twitter.com/sAgrRiCNkv
— CricWick (@CricWick) February 11, 2024
പിന്നാലെ ഹർജാസ് സിങ്ങിനേയും സൗമി പുറത്താക്കി.64 പന്തില്‍ മൂന്ന് സിക്സും മൂന്ന് ബൗണ്ടറിയും സഹിതം 55 റണ്‍സെടുത്ത് നിര്‍ണായക പ്രകടനം കാഴ്ചവെച്ച ഹര്‍ജാസാണ് ഓസീസിന്റെ ടോപ് സ്കോറര്‍.റാഫ് മക്മില്ലന് (8 പന്തില്‍ 2) കൂടി പുറത്തായതോടെ ഓസ്ട്രേലിയ ആറിന് 187 എന്ന നിലയിലേക്ക് വീണു. ഒലിവർ പീക്കിന്റെ (43 പന്തില്‍ 46*) പ്രകടനമാണ് ടീമിനെ 250 കടത്തിയത്.ഒല്ലി പീക്കിനൊപ്പം എട്ട് റണ്‍സെടുത്ത ടോം സ്ട്രേക്കറും പുറത്താകാതെ നിന്നു.