സഞ്ജു സാംസൺ കാത്തിരിക്കുകയാണ് !! സൂര്യയുടെ ആവർത്തിച്ചുള്ള മോശം പ്രകടനങ്ങൾ ഇന്ത്യക്ക് തിരിച്ചടിയാവുമ്പോൾ

സൂര്യകുമാർ യാദവും ഏകദിന ഫോർമാറ്റും ഒരുക്കലും ചേരാത്ത ദിശയിലാണ് പോയി കൊണ്ടിരിക്കുന്നത്. ഏകദിനത്തിൽ സൂര്യകുമാർ ഒരു അർദ്ധ സെഞ്ച്വറി നേടിയിട്ട് 19 ഇന്നിഗ്‌സുകൾ ആയിരിക്കുകയാണ്. ICC ലോകകപ്പ് 2023 ന് മുമ്പായി സൂര്യകുമാറിന്റെ മോശം ഫോം ഇന്ത്യക്ക് വലിയ ആശങ്കയാണ് നൽകുന്നത്.

ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സൂര്യയുടെ തുടർച്ചയായ മോശം പ്രകടനങ്ങൾ സഞ്ജു സാംസണെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കാൻ വഴിയൊരുക്കാൻ സാധ്യതയുണ്ട്. സൂര്യകുമാറിന്റെ അവസാന ഏകദിന ഫിഫ്റ്റി ഒന്നര വർഷം മുമ്പായിരുന്നു.2022 ഫെബ്രുവരിയിലാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ഏകദിന സ്കോറായ 64 റൺസ് നേടുന്നത്.അതിനുശേഷം 19 ഇന്നിംഗ്‌സുകൾ കടന്നുപോയി, ടി20യിലെ ലോക ഒന്നാം നമ്പർ ബാറ്റർ അമ്പത് ഓവർ ഫോർമാറ്റിൽ താളം കിട്ടാതെ പാടുപെടുകയാണ്.

ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരായ സൂപ്പർ 4 ലെ അവസാന മത്സരത്തിൽ സൂര്യക്ക് തന്റെ മൂല്യം പ്രകടിപ്പിക്കാനുള്ള മറ്റൊരു അവസരം കൂടി ലഭിച്ചെങ്കിലും നിരാശപ്പെടുത്തി. പതുക്കെ തുടങ്ങിയ ശേഷം 3 ബൗണ്ടറികൾ അടിച്ച് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും എന്നാൽ ഷാക്കിബ് അൽ ഹസന്റെ പന്തിൽ പുറത്തായി. വീണ്ടും ഒരു നീണ്ട ഇന്നിംഗ്സ് കളിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.സൂര്യയുടെ ആവർത്തിച്ചുള്ള മോശം പ്രകടനങ്ങൾ തീർച്ചയായും രാഹുൽ ദ്രാവിഡിനും ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്കും അവരുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം നൽകും. ഏകദിനത്തിലെ സൂര്യയുടെ അവസാന 19 ഇന്നിംഗ്‌സുകൾ

അടുത്ത മികച്ച ബദൽ എന്താണ്? സഞ്ജു സാംസണും അണിയറയിൽ കാത്തിരിക്കുകയാണ്. രാജസ്ഥാൻ റോയൽസ് നായകൻ ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ യാത്രാ റിസർവായിരുന്നു. കെ എൽ രാഹുലിനും ഇഷാൻ കിഷനോടും കൂടിയാണ് താരത്തിന് കീപ്പർ സ്ഥാനം നഷ്ടമായത്. മിഡിൽ ഓർഡറിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിൽ, ശ്രേയസ് അയ്യർ, സ്കൈ എന്നിവരെക്കാൾ താഴ്ന്ന റാങ്കിലാണ് അദ്ദേഹം.

കേരള താരം ഇപ്പോൾ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.ഐസിസി ലോകകപ്പിനുള്ള 15 അംഗ ടീമിൽ സഞ്ജു സാംസണെ തിരഞ്ഞെടുത്തില്ല. എന്നാൽ ശ്രേയസ് അയ്യരുടെ പരിക്കിന്റെ ആശങ്കയും ഏകദിനത്തിലെ സ്കൈയുടെ മോശം പ്രകടനവും സാംസണെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താൻ തീർച്ചയായും വഴിയൊരുക്കും.

2023 ലോകകപ്പിനുള്ള ഇന്ത്യൻ ടീം :ബാറ്റേഴ്സ്: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്.
കീപ്പർമാർ: ഇഷാൻ കിഷൻ, കെഎൽ രാഹുൽ
സീം ഓൾറൗണ്ടർമാർ: ഹാർദിക് പാണ്ഡ്യ (വിസി), ഷാർദുൽ താക്കൂർ
സ്പിൻ ഓൾറൗണ്ടർമാർ: രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ,
സീമർമാർ: ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
സ്പിന്നർ: കുൽദീപ് യാദവ്

5/5 - (1 vote)