‘ഇന്ത്യ സാധാരണ ടീമായി മാറി, ലോകകപ്പിന് യോഗ്യത നേടാത്ത ടീമിനോടാണ് ഇന്ത്യ തോറ്റത്’ : തോൽ‌വിയിൽ വലിയ വിമർശനവുമായി മുൻ ഇന്ത്യൻ താരം

വെസ്റ്റിൻഡീസിനെതിരായ അവസാന ട്വന്റി20യിൽ പരാജയമേറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 17 വർഷത്തിൽ ആദ്യമായാണ് വെസ്റ്റിൻഡീസിനോട് ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടുന്നത്.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

55 പന്തില്‍ 85 റണ്‍സുമായി പുറത്താവാതെ നിന്ന ബ്രണ്ടന്‍ കിങ്ങാണ് വിൻഡീസിന്റെ വിജയം അനായാസമാക്കിയത്. ഇനിടയുടെ തോൽവിക്കെതിരെ വലിയ വിമർശനവുമായി എത്തിയിരിക്കുകയാണ് വെങ്കിടേഷ് പ്രസാദ്.വെങ്കിടേഷ് ഇന്ത്യയെ വളരെ സാധാരണമായ ഏകദിന ടീമാണെന്ന് വിശേഷിപ്പിച്ചു.”ഇന്ത്യ കുറച്ചുകാലമായി വളരെ സാധാരണമായ ഒരു ലിമിറ്റഡ് ഓവർ ടീമാണ്. വേൾഡ് കപ്പിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ഒരു വെസ്റ്റ് ഇൻഡീസ് ടീമിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്.ഏകദിന പരമ്പരയിലെ ഒരു മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.നിസാരമായ പ്രസ്താവനകൾ നടത്തുന്നതിന് പകരം ഇന്ത്യ ത്മപരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നു” പ്രസാദ് പറഞ്ഞു.

പ്രസാദിന്റെ വിമർശനം വ്യക്തിഗത കളിക്കാർക്കും ടീം മാനേജ്‌മെന്റിനും അപ്പുറം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മൊത്തത്തിലുള്ള മനോഭാവത്തിനെതിരെയും സമീപനത്തിനെയും കുറിച്ചാണ്.ലഭ്യമായ വിഭവങ്ങൾ ഉണ്ടായിരുന്നിട്ടും, ടീം ചാമ്പ്യൻ ടീമുകളുടെ നിലവാരത്തിൽ നിന്ന് വളരെ അകലെയാണെന്നും അദ്ദേഹം പറഞ്ഞുഇന്ത്യയ്ക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്തേണ്ടതുണ്ട്.

തോൽവികളേക്കാൾ കൂടുതൽ വേദനിപ്പിച്ചത് ടീം മാനേജ്‌മെന്റ് സാഹചര്യം കൈകാര്യം ചെയ്ത രീതിയാണെന്ന് മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് വെളിപ്പെടുത്തി. ഇപ്പോൾ ഏഷ്യാ കപ്പിലേക്കും തുടർന്ന് ഏകദിന ലോകകപ്പിലേക്കും നീങ്ങുന്ന നിലവിലെ ഇന്ത്യൻ വൈറ്റ്-ബോൾ ടീമിൽ നിന്ന് വിജയങ്ങൾക്കായുള്ള ആഗ്രഹം നഷ്ടപ്പെട്ടതായി അദ്ദേഹം കരുതുന്നു.

Rate this post