‘അതെ, കോലി സ്വാർത്ഥനാണ്, നൂറുകോടി ജനങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാനായി അദ്ദേഹം സ്വാര്‍ഥനായി’ : കോലിക്ക് പിന്തുണയുമായി വെങ്കിടേഷ് പ്രസാദ് |World Cup 2023

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഉജ്ജ്വല സെഞ്ച്വറിയോടെ സച്ചിൻ ടെണ്ടുൽക്കറുടെ ഏകദിന സെഞ്ചുറികളുടെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകായണ്‌ വിരാട് കോഹ്‌ലി. മത്സരത്തിൽ 121 പന്തിൽ 10 ബൗണ്ടറികളോടെ 101 റൺസെടുത്ത കോലി പുറത്താകാതെ നിന്നപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. തുടർന്ന് സൗത്ത് ആഫ്രിക്കയെ ഇന്ത്യ 27.1 ഓവറിൽ 83 റൺസിന് 243 റൺസിന് വിജയിച്ചപ്പോൾ കോഹ്‌ലി പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടി.

എന്നാൽ സെഞ്ച്വറി നേടാനായുള്ള കോലിയുടെ മന്ദഗതിയിലുള്ള ഇന്നിഗ്‌സിനെ മുൻ പാക് ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് വിമർശിച്ചിരുന്നു. കോഹ്‌ലി സ്വാർത്ഥനല്ലെന്ന് പ്രസ്താവിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു.സെഞ്ച്വറിയിലേക്ക് അടുക്കുമ്പോൾ സിംഗിൾസ് എടുക്കുന്നതിന് പകരം ബൗണ്ടറികൾ അടിക്കാനായിരുന്നു കോഹ്‌ലി നോക്കേണ്ടിയിരുന്നതെന്ന് ഹഫീസ് പറഞ്ഞു.കോഹ്‌ലി സ്വാർത്ഥനാണെന്നും ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്നതിനേക്കാൾ തനിക്കുവേണ്ടിയാണ് കളിച്ചതെന്നും മുൻ പാകിസ്ഥാൻ താരം പറഞ്ഞു.

എന്നാൽ മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ് ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു.’വിരാട് കോഹ്‌ലി സ്വാർത്ഥനാണെന്നും വ്യക്തിപരമായ നാഴികക്കല്ലുകളിൽ അഭിനിവേശമുള്ളവനാണെന്നും രസകരമായ വാദങ്ങൾ കേൾക്കുന്നു. അതെ കോലി സ്വാര്‍ഥനാണ്. ലക്ഷക്കണക്കിന് ആരാധകരുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനായി അദ്ദേഹം സ്വാര്‍ഥനായി. കരിയറില്‍ ഇത്രയധികം നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും വീണ്ടും ഉയരത്തിലേക്ക് പറക്കുന്നതിനായി അദ്ദേഹം സ്വാര്‍ഥനായി. പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതിലും ടീമിനെ വിജയത്തിലെത്തിക്കുന്നതിനും അദ്ദേഹം സ്വാര്‍ഥനായി. അതെ കോലി സ്വാര്‍ഥനാണ്’ പ്രസാദ് പറഞ്ഞു.

“വിരാട് കോഹ്‌ലിയുടെ ബാറ്റിംഗിൽ ഞാൻ ഒരു സ്വാർത്ഥത കണ്ടു, ഈ ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് സംഭവിച്ചത്. 49-ാം ഓവറിൽ സ്വന്തം സെഞ്ചുറിയിലെത്താൻ സിംഗിൾ എടുക്കാൻ നോക്കിയ അദ്ദേഹം ടീമിനായല്ല കളിച്ചത്.രോഹിത് ശർമ്മയ്ക്കും സ്വാർത്ഥ ക്രിക്കറ്റ് കളിക്കാമായിരുന്നു, പക്ഷേ അദ്ദേഹം കളിച്ചില്ല കാരണം അദ്ദേഹം ടീം ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത്, തനിക്കുവേണ്ടിയല്ല. രോഹിത് ശർമ്മക്കും കോലിയെ പോലെ കളിക്കാൻ കഴിയും, പക്ഷേ അദ്ദേഹത്തിന്റെ ലക്ഷ്യം വ്യക്തിപരമായ നേട്ടത്തേക്കാൾ വലുതാണ്. രോഹിത്തിനും സെഞ്ചുറികൾ നേടാനാകും. ” ഹഫീസ് കോലിയെ വിമര്ശിച്ച് ഇങ്ങനെയാണ് പറഞ്ഞത്.

ഏഴ് മത്സരങ്ങളിൽ നിന്ന് 523 റൺസ് നേടിയ കോഹ്‌ലിയാണ് ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ. ബംഗ്ലദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ ലോകകപ്പിൽ ഇതുവരെ രണ്ട് സെഞ്ച്വറികളും നേടിയിട്ടുണ്ട്.

Rate this post