വിജയ് ഹസാരെയിൽ നാലാം ജയവുമായി കേരളം ,സിക്കിമിനെതിരെ ഏഴു വിക്കറ്റ് ജയം

കേരള ക്രിക്കറ്റ്‌ ടീമിന്റെ വിജയ കുതിപ്പ് തുടരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ ജയമാണ് കേരളം നേടിയത് . ഇന്ന് നടന്ന മത്സരത്തിൽ സിക്കിമിനെ ഏഴു വിക്കറ്റിനാണ് സഞ്ജു സാംസൺ നായകനായ കേരള ടീം നേടിയത്.കേരള ടീമിന്റെ ഈ ഗ്രൂപ്പിലെ നാലാമത്തെ ജയമാണ് ഇന്ന് പിറന്നത്.

ബൗളര്മാരായ മിഥുൻ, അഖിൽ സ്കറിയ, അഭിജിത്ത് പ്രവീൺ എന്നിവർ കേരളത്തിനായി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച സിക്കിം ടീം 33.5 ഓവറിൽ 83 റൺസിനു ആൾ ഔട്ട്‌ ആയി. കേരള ബൗളർമാർ മാസ്മരിക പ്രകടനമാണ് സിക്കിമിന് ബാറ്റിംഗ് തകർച്ച സമ്മാനിച്ചത്.അങ്കൂർ മത്സരത്തിൽ 18 റൺസ് നേടി സിക്കിമിന്റെ ടോപ്പ് സ്കോററായി. എന്നാൽ മറ്റു ബാറ്റർമാർക്ക് ആർക്കും മികവ് പുലർത്താൻ സാധിചില്ല.

അഭിജിത് പ്രവീൺ അഖിൽ സ്കറിയ,എസ്. മിഥുൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.മിഥുൻ 10 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കി. അഖിൽ സ്കറിയ 12 റൺസ് വഴങ്ങിയാണ് 3 വിക്കറ്റുകൾ സ്വന്തമാക്കിയത്.അഭിജിത്ത് പ്രവീണും 20 റൺസ് വഴങ്ങിയായിരുന്നു 3 വിക്കറ്റുകൾ സ്വന്തമാക്കി.മറുപടി ബാറ്റിംഗിൽ കേരള വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 13.2 ഓവറിൽ മറികടന്നു.

കേരള ടീമിനായി കൃഷ്ണ പ്രസാദ് 38 റൺസ് നേടിയപ്പോൾ രോഹൻ കുന്നുമ്മൽ 25 റൺസ് അടിച്ചെടുത്തു.നിലവിൽ ഗ്രൂപ്പിൽ 5 കളികളിൽ നാല് കളികളും ജയിച്ച സഞ്ജു നായകനായ കേരള ടീം 16 പോയിന്റുമായി മുംബൈക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരളം. മുംബൈയോട് മാത്രമാണ് കേരളം പരാജയപ്പെട്ടത്. റയിൽവേസ് ,പുതുച്ചേരി എന്നവരാണ് ഇനിയുള്ള കേരളത്തിന്റെ എതിരാളികൾ.

Rate this post