വാങ്കഡെ കാണികളോട് ഹാർദിക് പാണ്ഡ്യയെ കൂവരുതെന്ന് ആവശ്യപ്പെട്ട് വിരാട് കോലി | IPL2024

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ അനായാസ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്‌ത ബെംഗളൂരു ഉയര്‍ത്തിയ 197 റണ്‍സിന്‍റെ വിജയ ലക്ഷ്യം 15.3 ഓവറിലാണ് മുംബൈ മറികടന്നത്.സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ രണ്ടാമത്തെ വിജയവും ബെംഗളൂരുവിന്‍റെ അഞ്ചാമത്തെ തോല്‍വിയുമാണിത്.

ആരാധകര്‍ കാണാന്‍ കാത്തിരുന്ന നിലയിലേക്ക് മുംബൈ ഉയര്‍ന്നുവെന്നതാണ് വസ്തുത. നായകനെന്ന നിലയില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും സമ്മര്‍ദ്ദമൊഴിഞ്ഞ് ഫോമിലേക്കെത്തിയിരിക്കുകയാണ്.എന്നാൽ മുംബൈ ഇന്ത്യൻസ് വിജയം നേടുമ്പോഴും ഹർദിക് പാണ്ട്യയോടുള്ള ആരാധകരുടെ സമീപനത്തിൽ വലിയ മാറ്റമൊന്നുമില്ല.ഇന്നലത്തെ മത്സരത്തിലും ഹാര്‍ദിക്കിനെതിരേ ആരാധക പ്രതിഷേധമുണ്ടായി.

ഹാര്‍ദിക്കിനെ കൂവുന്നത് പല തവണ കാണാൻ സാധിച്ചു.ഫീല്‍ഡ് ചെയ്യുന്നതിനിടെ ഹാര്‍ദിക്കിന്റെ പേര് വിളിച്ച് ആരാധകര്‍ കൂവി. കൂടാതെ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ഹാര്‍ദിക്കാണ് ബാറ്റു ചെയ്യാനെത്തിയത്. അപ്പോഴും കൂവലോടെയാണ് ആരാധകര്‍ ഹാര്‍ദിക്കിനെ സ്വീകരിച്ചത്. ഹർദിക്കിനെ കൂവുന്നതിനിടയിൽ വിരാട് കോലി ചെയ്ത പ്രവർത്തി ഇപ്പോൾ കയ്യടി നേടുകയാണ്.ഹർദിക്കിനെ കൂവുന്നത് നിർത്താൻ നിർത്താൻ മുംബൈ ഇന്ത്യൻസ് ആരാധകരോട് അഭ്യർത്ഥിചിരിക്കുകയാണ് വിരാട് കോലി.കൂവല്‍ നിര്‍ത്തി കൈയടിക്കാനാണ് കാണികളോട് കോലി ആവശ്യപ്പെട്ടത്.

ഇതിന് ശേഷം ആരാധകര്‍ കൂവൽ അവസാനിപ്പിക്കുകയും ചെയ്തു. കോഹ്‌ലിയുടെ സ്‌പോർട്‌സ്‌സ്‌മാൻഷിപ്പിൽ ആരാധകരും കളിക്കാരും അത്ഭുതപ്പെട്ടു.തിങ്ങിനിറഞ്ഞ വാങ്കഡെയിൽ രു സിക്‌സ് അടിച്ച് പാണ്ട്യ മത്സരം അവസാനിപ്പിക്കുകയും ചെയ്തു .350.00 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത ഹാർദിക് 6 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു.

4/5 - (1 vote)