ഏകദിനത്തിലെ സച്ചിൻ ടെണ്ടുൽക്കറുടെ എക്കാലത്തെയും വലിയ റെക്കോർഡ് തകർത്ത് വിരാട് കോലി |ലോകകപ്പ് 2023 |World Cup 2023

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽഇന്ത്യ ശ്രീലങ്കയെ നേരിടുകയാണ്.ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ എക്കാലത്തെയും റെക്കോർഡ് വിരാട് കോഹ്‌ലി പിന്തുടരുന്നതിനാൽ ഇത് ഒരു ചരിത്ര ദിനമായിരിക്കും.

ന്യൂസിലൻഡിനെതിരെ വെറും അഞ്ച് റൺസിന് പുറത്തായതിന് ശേഷം ആ നേട്ടം കൈവരിക്കാനുള്ള എല്ലാ അവസരവും കോലിക്ക് മുന്നിലുണ്ട്.കോഹ്‌ലി സെഞ്ച്വറി നേടുന്നതിനായി ആരാധകർ കാത്തിരിക്കുമ്പോൾ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ ഏകദിനത്തിൽ 1000 അല്ലെങ്കിൽ അതിൽ കൂടുതൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറെ മറികടന്നിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ 34 റൺസ് പിന്നിട്ട ശേഷമാണ് കോഹ്‌ലി ഈ വർഷം 1000 റൺസ് തികച്ചത്. കോഹ്‌ലി 8 തവണ ഈ നേട്ടം കൈവരിച്ചപ്പോൾ സച്ചിൻ തന്റെ മഹത്തായ ഏകദിന കരിയറിൽ ഏഴ് തവണ ഈ നേട്ടം കൈവരിച്ചു.

34 കാരനായ താരം ലോകകപ്പിൽ മികച്ച ഫോമിലാണ്, ഇതിനകം 400-ലധികം റൺസ് നേടിയിട്ടുണ്ട്.ഈ വർഷം കൂടാതെ 2011, 2012, 2013, 2014, 2017, 2018, 2019 എന്നീ വർഷങ്ങളിലാണ് വിരാട് കോഹ്‌ലി ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് തികച്ചത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിരാട് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. സൗരവ് ഗാംഗുലി, റിക്കി പോണ്ടിംഗ്, കുമാർ സംഗക്കാര എന്നിവർ ആറ് കലണ്ടർ വർഷങ്ങളിൽ 1000-ലധികം റൺസ് നേടി. അഞ്ച് തവണ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും പട്ടികയിലുണ്ട്. മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ രോഹിത് ശർമയെ നഷ്ടമായി.

ദില്‍ഷന്‍ മധുഷങ്കയുടെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ രോഹിത് രണ്ടാം പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു.ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു . ഒരു മാറ്റവുമായിട്ടാണ് ശ്രീലങ്ക ഇറങ്ങുന്നത്. ധനഞ്ജയ ഡി സില്‍വ ഇന്ന് കളിക്കുന്നില്ല. പകരം ദുഷന്‍ ഹേമന്ത ടീമിലെത്തി. ഇന്ത്യ മാറ്റമൊന്നും വരുത്തിട്ടില്ല. ഇന്ന് ജയിച്ചാല്‍ ഇന്ത്യയുടെ സെമിഫൈനല്‍ പ്രവേശം ഔദ്യോഗികമായി ഉറപ്പിക്കാം. ആറ് മത്സരങ്ങളും ജയിച്ച ഇന്ത്യ 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

Rate this post