9 വർഷങ്ങൾക്ക് ശേഷം ഏകദിനത്തിൽ വിക്കറ്റ് സ്വന്തമാക്കി വിരാട് കോലി |World Cup 2023 |Virat Kohli
2008 ലെ ക്വാലാലംപൂരിൽ നടന്ന U19 ലോകകപ്പിൽ വിരാട് കോഹ്‌ലിയെ വലംകൈ ഫാസ്റ്റ് ബൗളർ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ആ കാലഘട്ടത്തിൽ കോലി സ്ഥിരമായി പന്തെറിയുകയും ചെയ്തിരുന്നു. എന്നാൽ പക്ഷേ അദ്ദേഹത്തിന്റെ കരിയർ കടന്നുപോകുമ്പോൾ ബാറ്റിംഗ് ഡിപ്പാർട്ട്‌മെന്റിലെ കളിയിലെ മികച്ചവരിൽ ഒരാളായി മാറുകയും കരിയറിൽ ഉടനീളം ഒരു പാർട്ട് ടൈം ബൗളർ മാത്രമായി അദ്ദേഹം തുടർന്നു.
ഇന്ന് ബംഗളുരുവിൽ നെതെർലാൻഡ്സിനെതിരെ കോഹ്‌ലി ലോകകപ്പിലെ തന്റെ കന്നി വിക്കറ്റ് വീഴ്ത്തി. താൻ എറിഞ്ഞ രണ്ടാം ഓവറിൽ തന്നെ നെതർലൻഡ്‌സിന്റെ നായകൻ സ്കോട്ട് എഡ്വേർഡ്സിനെ അദ്ദേഹം പുറത്താക്കി.എഡ്വേർഡ്സിനെ വിക്കറ്റിന് പിന്നിൽ കെഎൽ രാഹുൽ ക്യാച്ച് എടുത്തു പുറത്താക്കി. കോഹ്‌ലിയുടെ ഭാര്യ അനുഷ്‌ക ശർമ്മ കോലിയുടെ വിക്കറ്റിൽ സന്തോഷിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തു.2014 ജനുവരിയിൽ വെല്ലിംഗ്ടണിൽ ന്യൂസിലൻഡിനെതിരെയാണ് കോലി അവസാനമായി ഏകദിന വിക്കറ്റ് നേടിയത്.
അതിനുശേഷം, 12 ഇന്നിംഗ്സുകളിൽ പന്തെറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല.ബാംഗ്ലൂരിലെ മത്സരത്തിന് മുമ്പ്, മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ 2016-ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് കോലി തന്റെ അവസാന അന്താരാഷ്ട്ര വിക്കറ്റ് നേടിയത്. ആദ്യ ബാറ്റ് ചെയ്തപ്പോൾ കോഹ്‌ലി അർദ്ധ സെഞ്ച്വറി നേടിയപ്പോൾ റോലോഫ് വാൻ ഡെർ മെർവെ അദ്ദേഹത്തെ പുറത്താക്കി.
Virat Kohli gets his first World Cup wicket 😭❤️ pic.twitter.com/nXfm4Jrcl5
— Mufadaal Vohra (@musafir_tha_yr) November 12, 2023
ലോകകപ്പിലെ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ കൂടിയാണ് ഈ 35 കാരൻ. ഏകദിന ലോകകപ്പിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കാനും കോലിക്ക് അവസരമുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് അക്ക സ്‌കോർ നേടിയതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ സച്ചിന്റെ റെക്കോർഡ് കോഹ്‌ലി ഒപ്പത്തി.