’94 റൺസ്’ : ഏകദിന ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിക്കാൻ വിരാട് കോഹ്‌ലി | Virat Kohli
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി ബാറ്റിംഗിന് ഇറങ്ങുമ്പോൾ, അത് അദ്ദേഹത്തിൻ്റെ കരിയറിലെ വലിയ ദിവസമായിരിക്കും. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്‌ലി ഒരു വലിയ നേട്ടം കൈവരിക്കാനുള്ള ഒരുക്കത്തിലാണ്.ലോകത്ത് ഇതുവരെ രണ്ട് ബാറ്റ്സ്മാൻമാർക്ക് മാത്രമേ ഇത് ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരമ്പര ഫെബ്രുവരി 6 മുതൽ ഫെബ്രുവരി 12 വരെ നടക്കും.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ 94 റൺസ് നേടിയാൽ ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്‌ലി 14000 റൺസ് തികയ്ക്കും. ഏകദിന ക്രിക്കറ്റിൽ 14000 റൺസ് തികയ്ക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബാറ്റ്സ്മാനും ലോകത്തിലെ മൂന്നാമത്തെ ബാറ്റ്സ്മാനുമായി വിരാട് കോലി മാറും.ഏകദിന ക്രിക്കറ്റിൽ, ഇതുവരെ 14000-ഓ അതിലധികമോ റൺസ് നേടിയിട്ടുള്ള രണ്ടു താരങ്ങൾ സച്ചിൻ ടെണ്ടുൽക്കറും കുമാർ സംഗക്കാരയുമാണ്.
സച്ചിൻ ടെണ്ടുൽക്കർ 463 ഏകദിന മത്സരങ്ങളിൽ നിന്ന് 18426 റൺസും കുമാർ സംഗക്കാര 404 മത്സരങ്ങളിൽ നിന്ന് 14234 റൺസും നേടിയിട്ടുണ്ട്.നിലവിൽ 295 ഏകദിന മത്സരങ്ങളിൽ നിന്ന് 13906 റൺസ് നേടിയതിൻ്റെ റെക്കോർഡാണ് വിരാട് കോഹ്‌ലിയുടെ പേരിലുള്ളത്. ഏകദിന ക്രിക്കറ്റിൽ 14000 റൺസ് എന്ന റെക്കോർഡിലെത്താൻ വിരാട് കോഹ്‌ലിക്ക് 94 റൺസ് മാത്രം മതി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലിക്ക് 94 റൺസ് നേടുകയെന്നത് വലിയ കാര്യമായിരിക്കില്ല. വിരാട് കോഹ്‌ലി ഇതുവരെ 295 ഏകദിന മത്സരങ്ങളിൽ നിന്ന് 58.18 ശരാശരിയിൽ 13,906 റൺസ് നേടിയിട്ടുണ്ട്, അതിൽ 50 സെഞ്ചുറികളും 72 അർദ്ധ സെഞ്ചുറികളും ഉൾപ്പെടുന്നു.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ :-
- സച്ചിൻ ടെണ്ടുൽക്കർ (ഇന്ത്യ) – 18,426 റൺസ്
- കുമാർ സംഗക്കാര (ശ്രീലങ്ക) – 14,234 റൺസ്
- വിരാട് കോഹ്‌ലി (ഇന്ത്യ) – 13,906 റൺസ്
- റിക്കി പോണ്ടിംഗ് (ഓസ്ട്രേലിയ) – 13,704 റൺസ്
- സനത് ജയസൂര്യ (ശ്രീലങ്ക) – 13,430 റൺസ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ :-
- സച്ചിൻ ടെണ്ടുൽക്കർ (ഇന്ത്യ) – 34357 റൺസ്
- കുമാർ സംഗക്കാര (ശ്രീലങ്ക) – 28016 റൺസ്
- റിക്കി പോണ്ടിംഗ് (ഓസ്ട്രേലിയ) – 27483 റൺസ്
- വിരാട് കോലി (ഇന്ത്യ) – 27324 റൺസ്
- മഹേല ജയവർധന (ശ്രീലങ്ക) – 25957 റൺസ്
- ജാക്വസ് കാലിസ് (ദക്ഷിണാഫ്രിക്ക) – 25534 റൺസ്
- രാഹുൽ ദ്രാവിഡ് (ഇന്ത്യ) – 24208 റൺസ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി :-
- സച്ചിൻ ടെണ്ടുൽക്കർ (ഇന്ത്യ) – 100 സെഞ്ചുറികൾ
- വിരാട് കോലി (ഇന്ത്യ) – 81 സെഞ്ചുറികൾ
- റിക്കി പോണ്ടിംഗ് (ഓസ്ട്രേലിയ) – 71 സെഞ്ചുറികൾ
- കുമാർ സംഗക്കാര (ശ്രീലങ്ക) – 63 സെഞ്ചുറികൾ
- ജാക്വസ് കാലിസ് (ദക്ഷിണാഫ്രിക്ക) – 62 സെഞ്ചുറികൾ
- ഹാഷിം അംല (ദക്ഷിണാഫ്രിക്ക) – 55 സെഞ്ചുറികൾ
- മഹേല ജയവർധന (ശ്രീലങ്ക) – 54 സെഞ്ചുറികൾ
- ബ്രയാൻ ലാറ (വെസ്റ്റ് ഇൻഡീസ്) – 53 സെഞ്ചുറികൾ
- ഡേവിഡ് വാർണർ (ഓസ്ട്രേലിയ) – 49 സെഞ്ചുറികൾ
- രോഹിത് ശർമ്മ (ഇന്ത്യ) – 48 സെഞ്ചുറികൾ
ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ബാറ്റ്സ്മാൻ :-
- വിരാട് കോലി (ഇന്ത്യ) – 50 സെഞ്ചുറികൾ
- സച്ചിൻ ടെണ്ടുൽക്കർ (ഇന്ത്യ) – 49 സെഞ്ചുറികൾ
- രോഹിത് ശർമ്മ (ഇന്ത്യ) – 31 സെഞ്ചുറികൾ
- റിക്കി പോണ്ടിംഗ് (ഓസ്ട്രേലിയ) – 30 സെഞ്ചുറികൾ
- സനത് ജയസൂര്യ (ശ്രീലങ്ക) – 28 സെഞ്ചുറികൾ