‘വിരാട് കോഹ്‌ലി ബാബർ അസമിനെപ്പോലെ സ്ഥിരതയുള്ളവനല്ല’: മുൻ പാക് പേസർ

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒന്നിലധികം തവണ ഏറ്റുമുട്ടും. രണ്ട് ഏഷ്യൻ വമ്പന്മാർക്കും കോണ്ടിനെന്റൽ ടൂർണമെന്റിന്റെ ഫൈനലിലെത്താൻ കഴിഞ്ഞാൽ വരാനിരിക്കുന്ന ഏഷ്യാ കപ്പ് 2023 ൽ രണ്ട് ടീമും രസ്പരം മൂന്ന് തവണ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്.

2023ലെ ഏകദിന ലോകകപ്പിൽ ഒക്ടോബർ 14ന് (ശനി) അഹമ്മദാബാദിൽ നടക്കുന്ന മെഗാ പോരാട്ടത്തിലും അവർ പരസ്പരം ഏറ്റുമുട്ടും.ഇരു ടീമുകളിലെയും സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയിലും ബാബർ അസമിലുമാണ് എല്ലാവരുടെയും ശ്രദ്ധ.ലോകകപ്പ് പോരാട്ടത്തിന് ഏകദേശം രണ്ട് മാസം ശേഷിക്കെ, മുൻ പാകിസ്ഥാൻ പേസർ ആഖിബ് ജാവേദ്, ബാബറിനെ കോഹ്‌ലിയേക്കാൾ സ്ഥിരതയുള്ള ബാറ്റർ എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്.

ഇത്തവണ ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് പാകിസ്ഥാന് ഉള്ളത്, കാരണം ഇന്ത്യൻ ടീമിൽ തങ്ങളുടെ അവസാന ലോകകപ്പ് കളിക്കാൻ സാധ്യതയുള്ള നിരവധി കളിക്കാർ ഉണ്ട്.എല്ലാ വകുപ്പുകളും താരതമ്യം ചെയ്ത് നോക്കുമ്പോൾ പാക്കിസ്ഥാന് ഇത്തവണ മികച്ച സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിരാട് കോഹ്‌ലി ബാബർ അസമിനെപ്പോലെ സ്ഥിരതയുള്ളവനല്ലെന്നും ഇന്ത്യൻ താരം ഒരു മികച്ച ഇന്നിംഗ്‌സ് കളിക്കുകയും പിന്നീട് തകർച്ചയുണ്ടാകുമെന്നും ജാവേദ് പറഞ്ഞു. രോഹിത് ശർമ്മയുടെ കരിയറിനെയും അദ്ദേഹം ചോദ്യം ചെയ്തു.” കോലി ഒരു മികച്ച കളിക്കാരനാണ് ,പക്ഷെ ബാബറിനെപ്പോലെ സ്ഥിരതയുള്ളവനല്ല. അതുകൊണ്ടാണ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ വീണ്ടും തോൽപ്പിക്കാനുള്ള പാകിസ്ഥാന്റെ ഏറ്റവും മികച്ച അവസരമാണിതെന്ന് ഞാൻ പറയുന്നത്,” 1992 ലോകകപ്പ് ജേതാവ് പറഞ്ഞു.

Rate this post