‘ഫൈനലിലെ തോൽവിയിലെ ആശ്വാസം’: ലോകകപ്പിലെ പ്ലെയർ ഓഫ് ടൂർണ്ണമെന്റ് ആയി വിരാട് കോഹ്ലി | Virat Kohli

2023 ഏകദിന ലോകകപ്പിലെ പ്ലെയർ ഓഫ് ടൂർണ്ണമെന്റ് ആയി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. ഈ ടൂർണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് 765 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്. ശേഷമാണ് കോഹ്ലിക്ക് പ്ലെയർ ഓഫ് ടൂർണമെന്റ് പുരസ്കാരം നൽകിയത്. റോജർ ബിന്നിയാണ് കോഹ്ലിക്ക് പുരസ്കാരം സമ്മാനിച്ചത്.

ടൂർണമെന്റിലൂടനീളം ഇന്ത്യൻ ടീമിനായി മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു വിരാട് കോഹ്ലി പുറത്തെടുത്തത്. ലോകകപ്പിന്റെ തുടക്കത്തിൽ കുറച്ചധികം വിമർശനങ്ങൾ കേട്ടശേഷമാണ് കോഹ്ലി ടീമിലേക്ക് എത്തിയത്. എന്നാൽ ലോകകപ്പിൽ തുടരെ സെഞ്ച്വറികൾ നേടി എല്ലാത്തിനുമുള്ള മറുപടി കോഹ്ലി നൽകുകയായിരുന്നു.

മാത്രമല്ല 2023 ഏകദിന ലോകകപ്പിലൂടെ ചില മികച്ച റെക്കോർഡുകൾ സ്വന്തമാക്കാനും കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ സ്വന്തമാക്കുന്ന താരം എന്ന ബഹുമതി കോഹ്ലി നേടിയിരുന്നു. സച്ചിൻ ടെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ച്വറികൾ എന്ന റെക്കോർഡ് മറികടക്കാൻ ഈ ലോകകപ്പിലൂടെ കോഹ്ലിയ്ക്ക് സാധിച്ചു. ഇതുവരെ ഇന്ത്യൻ ടീമിന്റെ നട്ടെല്ലായ പ്രകടനമാണ് കോഹ്ലി കാഴ്ച വച്ചിരുന്നത്. എന്നാൽ ഫൈനൽ മത്സരത്തിൽ കോഹ്ലിയ്ക്ക് ഒരു സെഞ്ച്വറി പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ഇത് മത്സരത്തിൽ ഇന്ത്യയെ ബാധിക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ വിജയിച്ച് കിരീടം സ്വന്തമാക്കാൻ സാധിക്കാതെ പോയതിന്റെ നിരാശയിലാണ് വിരാട് കോഹ്ലി.

ഫൈനൽ മത്സരത്തിൽ വളരെ നിരാശാജനകമായ പ്രകടനം തന്നെയായിരുന്നു ഇന്ത്യ പുറത്തെടുത്തത്. തുടർച്ചയായി 10 മത്സരങ്ങളിൽ വിജയം നേടിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. എന്നാൽ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 240 റൺസിന് തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. ഓസ്ട്രേലിയ കേവലം 4 വിക്കറ്റുകൾ നഷ്ടത്തിൽ ഈ ലക്ഷ്യം മറികടക്കുകയുണ്ടായി. ഓസ്ട്രേലിയയുടെ ആറാമത്തെ ലോകകപ്പ് കിരീടമാണിത്.

Rate this post