ശ്രീ ലങ്കക്കെതിരെ വമ്പൻ ലോക റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ-വിരാട് കോഹ്‌ലി ജോഡി|Rohit Sharma-Virat Kohli

കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിൽ ഇന്ത്യയുടെ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് കൂട്ടുകെട്ട് തികയ്ക്കുന്ന ജോഡിയായി മാറി .86 ഇന്നിംഗ്‌സുകളിൽ നിന്ന് 5000-ത്തിലധികം ഏകദിന റൺസ് ആണ് കോഹ്‌ലിയും ശർമ്മയും ഏകദിനത്തിൽ ഇന്ത്യയ്‌ക്കായി നേടിയത്.

18-സെഞ്ചുറിയും 15 അർദ്ധസെഞ്ചുറിയും ഇരുവരുടെ കൂട്ടുകെട്ടിൽ ഉൾപ്പെടും.62.47 എന്ന മികച്ച ശരാശരിയുമുണ്ട്.ഈ നേട്ടം സ്വന്തമാക്കുന്ന ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എട്ടാമത്തെ ജോഡിയാക്കി ഇവരെ മാറ്റി.കോഹ്ലിക്കും രോഹിതിനും മുമ്പ്, വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങളായ ഗോർഡൻ ഗ്രീനിഡ്ജും ഡെസ്മണ്ട് ഹെയ്‌ൻസും 97 ഇന്നിംഗ്‌സുകളിൽ അതിവേഗം 5000 ഏകദിന റൺസ് തികയ്ക്കുന്ന ജോടി എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡൻ/ആദം ഗിൽക്രിസ്റ്റ് (104), ശ്രീലങ്കയുടെ തിലകരത്‌നെ ദിൽഷൻ/കുമാർ സംഗക്കാര (105) എന്നിവരാണ് തൊട്ടുപിന്നിൽ.

ഏകദിനത്തിൽ 5,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ നോൺ ഓപ്പണിംഗ് ജോഡി എന്ന നേട്ടവും രോഹിതും കോഹ്‌ലിയും സ്വന്തമാക്കി. സച്ചിൻ ടെണ്ടുൽക്കറുടെയും സൗരവ് ഗാംഗുലിയുടെയും പേരിലാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ജോടികളുടെ റെക്കോർഡ്.176 ഇന്നിങ്‌സുകളിൽ 8227 റൺസാണ് അവർ നേടിയത്.രോഹിത്-വിരാട് കൂട്ടുകെട്ട് 10 റൺസ് മാത്രം നീണ്ടുനിന്നതിനാൽ ആ സന്തോഷത്തിന് ആയുസ്സ് കുറവായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ഏകദിന സെഞ്ചുറികൾ എന്ന അപൂർവ നേട്ടം കൈവരിക്കാൻ വിരാട്ടിന് കഴിഞ്ഞില്ല.

ദുനിത് വെല്ലലഗെ മൂന്ന് റൺസിന് കോലിയെ പുറത്താക്കി.വെല്ലലഗെ ശുഭ്മാൻ ഗിൽ, വിരാട്, രോഹിത് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ ടോപ് ഓർഡറിനെ തകർത്തു.ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഷാർദുൽ താക്കൂറിന് പകരം അക്സർ പട്ടേലിന്റെ രൂപത്തിൽ ഒരു അധിക സ്പിന്നറെ ടീമിലെത്തിച്ചുകൊണ്ട് ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഒരു മാറ്റം വരുത്തി.ഒരു വിജയം ഇന്ത്യയുടെ ഫൈനലിലെ സ്ഥാനം ഉറപ്പിക്കും.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ കൂട്ടുകെട്ട് :
8227 – സച്ചിൻ/ഗാംഗുലി
5992 – ജയവർദ്ധനെ/സംഗക്കാര
5475 – ദിൽഷൻ/സംഗക്കാര
5462 – അടപ്പാട്ട്/ജയസൂര്യ
5409 – ഗിൽക്രിസ്റ്റ്/ഹെയ്ഡൻ
5206 – ഗ്രീനിഡ്ജ്/ഹെയ്ൻസ്
5193 – രോഹിത്/ധവാൻ
5000 – രോഹിത്/കോഹ്‌ലി

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ്
86 ഇന്നിംഗ്‌സ് -രോഹിത്/കോഹ്‌ലി
97 ഇന്നിംഗ്സ്- ഗ്രീനിഡ്ജ്/ഹെയ്ൻസ്
104 ഇന്നിംഗ്സ്- ഹെയ്ഡൻ/ഗിൽക്രിസ്റ്റ്
104 ഇന്നിംഗ്‌സ്- ദിൽഷൻ/സംഗ 112 ഇന്നിംഗ്‌സ്
രോഹിത്/ധവാൻ 116 ഇന്നിംഗ്‌സ്- സച്ചിൻ/ഗാംഗുലി
123 ഇന്നിംഗ്‌സ്- സംഗ/ജയവർദ്ധനെ
124 ഇന്നിംഗ്‌സ്- ജയസൂര്യ/അടപ്പട്ടു

Rate this post