‘ലോകത്തിലെ സമ്പൂർണ്ണ ഓൾ ഫോർമാറ്റ് ബൗളർ’: ഇന്ത്യൻ പേസ്‌ സ്റ്റാർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് വിരാട് കോലി | Jasprit Bumrah

2018-2021 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ക്രിക്കറ്റിൻ്റെ സുവർണ്ണ കാലഘട്ടമായിരുന്നു.ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ഓസ്‌ട്രേലിയ തുടങ്ങിയ ടീമുകളെ അവരുടെ നാട്ടിൽവെച്ച് ഇന്ത്യൻ ടീം ബൗളിംഗ് ആക്രമണത്തിലൂടെ തോൽപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് ഇന്ത്യൻ പ്രേക്ഷകർക്ക് വളരെ പുതിയ കാര്യമായിരുന്നു.

ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരായിരുന്നു ഇന്ത്യയുടെ പേസ് ബൗളേഴ്‌സ്.ഇത് ഇപ്പോഴും തൻ്റെ കരിയറിലെ അഭിമാന നിമിഷമാണെന്ന് അന്നത്തെ നായകനായിരുന്ന വിരാട് കോലി പറഞ്ഞു.ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായി ബിസിസിഐ വെബ്‌സൈറ്റിന് നൽകിയ പ്രത്യേക സംഭാഷണത്തിൽ, കോഹ്‌ലി ഫാസ്റ്റ് ബൗളർമാരെക്കുറിച്ച് സംസാരിച്ചു.

“നമുക്കുണ്ടായിട്ടുള്ള ബൗളർമാരുടെ തലമുറയെ നോക്കുകയാണെങ്കിൽ, ഇഷാന്ത് ശർമ്മയെക്കുറിച്ച് പറയുമ്പോൾ, ആദ്യം ഓർമ്മ വരുന്നത് പെർത്തിലെ റിക്കി പോണ്ടിങ്ങിനെതിരെയുള്ള സ്പെൽ ആണ്” കോഹ്‌ലി പറഞ്ഞു.ഇഷാന്ത് ശർമ്മ ഇന്ത്യക്കായി 100-ലധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ” ബുംറയെക്കുറിച്ച് പറയുമ്പോൾ, അദ്ദേഹം ഏറ്റവും സമ്പൂർണ്ണ ഓൾ ഫോർമാറ്റ് ബൗളറാണ്,” കോലി കൂട്ടിച്ചേർത്തു.

20 വിക്കറ്റ് വീഴ്ത്തുന്നതിലൂടെ മാത്രമേ ഒരാൾക്ക് ടെസ്റ്റ് മത്സരങ്ങൾ ജയിക്കാനാകൂ എന്ന് കോഹ്‌ലിയും പുതിയ കോച്ചും പരസ്പരം സമ്മതിച്ചു, പ്രത്യേകിച്ച് സെന രാജ്യങ്ങളിൽ.കോഹ്‌ലിയുടെ കീഴിൽ, ഇന്ത്യ 68-ൽ 40 ടെസ്റ്റുകളും വിജയിച്ചു, അതിൽ 16 എണ്ണം വിദേശത്തായിരുന്നു.