ലോകകപ്പിലെ വിരാട് കോലിയുടെ 56 ഇന്നിംഗ്‌സുകളുടെ പരമ്പരക്ക് അവസാനം |World Cup 2023

ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ മുന്‍നിര തകരുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത് . ലഖ്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ലഭിച്ചത് മോശം തുടക്കമാണ്.

ഇംഗ്ലണ്ട് ബൗളർമാർ മനോഹരമായി പന്തെറിഞ്ഞപ്പോൾ ടീം ഇന്ത്യക്ക് അതിവേഗം മൂന്ന് വിക്കറ്റുകൾ നഷ്ടമായി. വോക്സ് മനോഹരമായ ഒരു ബോളിൽ കൂടി ഗില്ലിന്റെ വിക്കറ്റു തെറിപ്പിച്ചു.കോലിക്ക് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. കോലിയെ റണ്‍സെടുക്കുന്നതിന് മുമ്പ് വില്ലി മിഡ് ഓഫില്‍ ബെന്‍ സ്റ്റോക്‌സിന്റെ കൈകളിലെത്തിച്ചു.കോഹ്ലി തന്റെ ലോകക്കപ്പ് ക്രിക്കറ്റ്‌ കരിയറിൽ ആദ്യമായിട്ടാണ് റൺസ് നേടാതെ പുറത്താകുന്നത്.

ഏകദിന, ടി20 ലോകകപ്പുകളുടെ ചരിത്രത്തിൽ 56 ഇന്നിംഗ്‌സുകൾക്ക് ശേഷം തന്റെ കരിയറിൽ ആദ്യമായാണ് കോഹ്‌ലി പൂജ്യത്തിനു പുറത്താകുന്നത്. കോലിയുടെ പുറത്താകൽ ഇന്ത്യ 28/2 എന്ന നിലയിലേക്ക് എത്തിച്ചു.തുടർന്ന് ശ്രേയസ് അയ്യർ ബാറ്റിങ്ങിന് ഇറങ്ങി, ഷോർട്ട് ബോൾ ട്രിക്ക് ഉപയോഗിച്ച് വോക്‌സ് അദ്ദേഹത്തെയും പുറത്താക്കി.

എന്നാൽ അർധ സെഞ്ച്വറി നേടിയ രോഹിതും രാഹുലും ഇന്ത്യൻ ഇന്നിഗ്‌സിനെ മുന്നോട്ട് കൊണ്ടുപോയി.ശുഭ്മാന്‍ ഗില്‍ (9), വിരാട് കോലി (0), ശ്രേയസ് അയ്യര്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയായത്.

ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി.

5/5 - (1 vote)