ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തുന്നതിനെതിരെ വീരേന്ദർ സെവാഗ് |World Cup 2023

ഐസിസി ലോകകപ്പ് ഏഴ് ദിവസത്തിനുള്ളിൽ ആരംഭിക്കും. ലോകകപ്പിന്റെ സന്നാഹങ്ങൾ നാളെ തുടക്കമാവും.മികച്ച സ്‌ക്വാഡുമായാണ് ഇന്ത്യ വേൾഡ് കപ്പിനെത്തുന്നത്.പരിക്കേറ്റ ഓൾറൗണ്ടർ അക്‌സർ പട്ടേലിന് പകരമായി ഇന്ത്യ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ അവസാന നിമിഷം 2023 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.

പക്ഷെ ചില താരങ്ങളുടെ മികച്ച ഫോം ഇന്ത്യൻ സെലക്ടർമാർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.4, 5 സ്ഥാനങ്ങളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്.ഇഷാൻ കിഷൻ ,കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവരിൽ നിന്നും രണ്ടു കളിക്കാർക്ക് മാത്രമാണ് ആദ്യ ഇലവനിൽഅവസരം ലഭിക്കുക.ഏഷ്യ കപ്പിൽ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ്-സ്റ്റേജ് ഗെയിമിൽ ഇഷാൻ തന്റെ ബാറ്റിംഗ് മികവ് കാണിച്ചു.സൂപ്പർ ഫോർ റൗണ്ടിൽ പാകിസ്താനെതിരെ കെ എൽ രാഹുൽ സെഞ്ച്വറി നേടി.അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരെ ശ്രേയസ് അയ്യർ സെഞ്ച്വറി തികച്ചു.

സൂര്യകുമാർ ആദ്യ രണ്ട് മത്സരങ്ങളിൽ തുടർച്ചയായി രണ്ട് അർധസെഞ്ചുറികൾ നേടി.ടീമിന്റെ കോമ്പിനേഷൻ വിലയിരുത്തുമ്പോൾ, മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ശ്രേയസ് അയ്യരെ നാലാം നമ്പറിലും കെ എൽ രാഹുലിനെ അഞ്ചാം സ്ഥാനത്തും തിരഞ്ഞെടുത്തു. പ്ലെയിംഗ് ഇലവനിൽ സൂര്യയുടെ സ്ഥാനത്തെ കുറിച്ച് ചോദിച്ചപ്പോൾ, അമ്പത് ഓവർ മത്സരത്തിൽ അദ്ദേഹം കഴിവ് തെളിയിച്ചിട്ടില്ലെന്നും പെക്കിംഗ് ഓർഡറിൽ അവസാനമാണെന്നും സെവാഗിന് തോന്നി.

“പ്ലെയിങ് ഇലവനിൽ ഇടം നേടാനായി സൂര്യ ഏകദിനത്തിൽ വലുതായി ഒന്നും ചെയ്തിട്ടില്ല. അവസാന 15-20 ഓവറിൽ വിലപ്പെട്ട റൺസ് കൂട്ടിച്ചേർക്കാൻ അദ്ദേഹത്തിന് തീർച്ചയായും കഴിയും, എന്നാൽ ഹാർദിക് പാണ്ഡ്യയ്ക്കും കെഎൽ രാഹുലിനും അത് ചെയ്യാൻ കഴിയും. സെലക്ഷൻ തലവേദനയുണ്ടാക്കാൻ സൂര്യ വാം-അപ്പ് ഗെയിമുകളിൽ വലിയ സെഞ്ച്വറികൾ അടിക്കേണ്ടതുണ്ട്” സെവാഗ് പറഞ്ഞു.

ഇന്ത്യയുടെ ലോകകപ്പ് ടീം :രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (wk), ഇഷാൻ കിഷൻ (WK), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ആർ അശ്വിൻ

5/5 - (1 vote)