‘സാഹചര്യം വളരെ വ്യത്യസ്തമാകുമായിരുന്നു..’ ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം രോഹിത് ശർമ്മയുടെ ഷോട്ട് സെലക്ഷനെ വിമർശിച്ച് വീരേന്ദർ സെവാഗ് | World Cup 2023

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് 2023 ഫൈനലിൽ പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസ്‌ട്രേലിയ 6 വിക്കറ്റിന് രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യയെ പരാജയപ്പെടുത്തി ആറ് തവണ കിരീടം നേടി ചരിത്രം സൃഷ്ടിച്ചു.

ടൂർണമെന്റിലെ മൊത്തത്തിലുള്ള മികച്ച പ്രകടനം ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ നായകൻ രോഹിത് ശർമ്മ തന്റെ ഷോട്ട് സെലക്ഷന്റെ പേരിൽ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ കടുത്ത വിമർശനത്തിന് വിധേയനായി.“അദ്ദേഹം അതിൽ നിരാശനായിരിക്കാം അല്ലെങ്കിൽ നിരാശനാകില്ല, പക്ഷേ ടീം മാനേജ്‌മെന്റ് തീർച്ചയായും അങ്ങനെയായിരിക്കും. രോഹിത് ഇതിനകം ഒരു 6 ഉം ഫോറും അടിച്ചു നിൽക്കുമ്പോൾ ആ ഷോട്ട് കളിക്കാൻ പാടില്ലായിരുന്നു.പക്ഷേ പവർപ്ലേയുടെ അവസാന ഓവറാണിതെന്നും മാക്‌സ്‌വെല്ലിനെ ആക്രമിച്ചു കളിക്കാം രോഹിത് കരുതി. സംശയമില്ല, അതൊരു മോശം ഷോട്ടായിരുന്നു.എനിക്ക് തോന്നുന്നത് ആ സമയം വിക്കെറ്റ് നഷ്ടമായില്ല എങ്കിൽ കളിയുടെ വിധി തന്നെ മാറിയേനെ ” സെവാഗ് പറഞ്ഞു.

”എന്നാൽ രോഹിത് പുറത്തായതിന് ശേഷം ഇത് തികച്ചും വ്യത്യസ്തമായ ഒരു വിക്കറ്റായി തോന്നി. ആർക്കും ഒരു ഷോട്ട് അടിക്കാൻ കഴിഞ്ഞില്ല, അല്ലെങ്കിൽ ബാറ്റർമാർക്ക് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ കഴിഞ്ഞില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

“ഫലം ഞങ്ങളുടെ വഴിക്ക് പോയില്ല.ഞങ്ങൾ മത്സരത്തിൽ വേണ്ടത്ര മികച്ചവർ ആയിരുന്നില്ല.20-30 റൺസ് കുറവായിരുന്നു എടുത്തത്. കോഹ്‌ലിയും രാഹുലും ക്രീസില്‍ ഉണ്ടായിരുന്നപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. 270 മുതൽ 280 വരെ സ്കോർ ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യൻ സ്കോർ 240 റൺസിലേക്ക് എത്തി. ഈ സ്കോർ പ്രതിരോധിക്കാൻ തുടക്കത്തിലെ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. എന്നാൽ ട്രാവിസ് ഹെഡിന്റെയും മാർനസ് ലബുഷെയ്നിന്റെയും പ്രകടനം തടയാൻ കഴിഞ്ഞില്ല” മത്സരത്തിന് ശേഷം രോഹിത് പറഞ്ഞു.