‘സഞ്ജുവിനേക്കാൾ സഹതാരങ്ങൾ അവസരങ്ങൾ നന്നായി ഉപയോഗിച്ചു’ : സഞ്ജു ടീമിൽ നിന്നും പുറത്താകാനുള്ള കാരണം പറഞ്ഞ് ടിനു യോഹന്നാൻ |Sanju Samson
ലോകകപ്പിന് മുന്നോടിയായി നെതർലൻഡ്‌സിനെതിരെ തിരുവനന്തപുരത്ത് നടക്കേണ്ട രണ്ടാമത്തെ സന്നാഹ മത്സരവും മഴ കൊണ്ടുപോയിരിക്കുകയാണ്.ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.ഓഗസ്റ്റ് എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.
രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം സ്വന്തം മണ്ണിൽ അഭിമാനകരമായ ഇവന്റിന് തയ്യാറെടുക്കുമ്പോൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ സഞ്ജു സാംസണെ ടീമിൽ നിന്നും ഒഴിവാക്കിയതിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചു.
📍Tinu Yohannan Interview:
— Subhayan Chakraborty (@CricSubhayan) October 3, 2023
As India prepares for the World Cup, Tinu Yohannan shared his insights on the omission of Sanju Samson, India’s pace attack, Jasprit Bumrah, Ravichandran Ashwin, Shaheen Shah Afridi and more.#CWC23 @RevSportzhttps://t.co/4cqiZD67eO
“സഞ്ജു സാംസണെ ടീമിൽ കാണാത്തത് നിരാശാജനകമാണ്. ടി20 ലോകകപ്പിന് ശേഷം, ഏകദിന ലോകകപ്പിൽ സഞ്ജുവിന് ഒരു വസരമുണ്ടെന്ന് ഞങ്ങൾ എല്ലാവരും കരുതി പക്ഷെ അത് ലഭിച്ചില്ല.എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ലഭിച്ച അവസരങ്ങളിലെല്ലാം സഞ്ജുവിന്റെ പ്രകടനത്തെക്കാൾ ടീമിലെ എതിരാളികൾ അദ്ദേഹത്തെ മറികടന്നുവെന്ന് ഞാൻ കരുതുന്നു” ടിനു പറഞ്ഞു.
Flashback 2002:
— Mainak Sinha🏏📽️ (@cric_archivist) May 29, 2020
Kerala's Tinu Yohannan takes 3-33 on his ODI debut v West Indies at Bridgetown. After losing the Test series despite being 1-0 up after 2 Tests, India managed to win the ODI series 2-1. It was also their first ODI series win in WI. pic.twitter.com/QsB5lp69fF
“ഇഷാൻ കിഷനോ, കെ എൽ രാഹുലോ, ശ്രേയസ് അയ്യരോ ആകട്ടെ അവസരം ലഭിച്ചവർ മികച്ച പ്രകടനം പുറത്തെടുത്തു.കിട്ടിയ പരിമിതമായ അവസരങ്ങൾ അവർ പരമാവധി പ്രയോജനപ്പെടുത്തി. സഞ്ജു മികവ് പുലർത്തുന്നതിനേക്കാൾ മറ്റുള്ള താരങ്ങളുടെ മികച്ച പ്രകടനങ്ങളാണ് അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ അവസരങ്ങൾ കുറച്ചത്.സഞ്ജു തിരിച്ചു വരും,കഠിനാധ്വാനം ചെയ്യുന്നുണ്ട് .അടുത്ത അവസരം ലഭിക്കുമ്പോഴെല്ലാം മികവ് പുലർത്താൻ അദ്ദേഹം കാത്തിരിക്കുകയാണ്” ടിനു കൂട്ടിച്ചേർത്തു.