സഞ്ജു സാംസണെ ആറാമനായി ഇറക്കിയതാണോ ഇന്ത്യയുടെ തോൽവിക്ക് കാരണമായത് ? ചോദ്യങ്ങളുമായി ആരാധകർ

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് റൺസിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.ആതിഥേയര്‍ ഉയര്‍ത്തിയ 150 റണ്‍സെന്ന കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാനായത്.

ആദ്യ ടി20 കളിക്കാനിറങ്ങിയ തിലക് വര്‍മക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായത്. മലയാളി താരം സഞ്ജു സാംസണ്‍ 12 റണ്‍സ് നേടി ഔട്ടായി. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ 1-0ത്തിന് വിന്‍ഡീസ് മുന്നിലെത്തി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും ശേഷം ആറാമനായിട്ടാണ് സഞ്ജു ക്രീസിലെത്തിയത്. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനെ ഫിനിഷറാക്കിയതിനെതിരെ പലരും ചോദ്യം ചെയ്തിരുന്നു. ചൈസിങ്ങിൽ സഞ്ജു മൂന്നാമനോ നാലാമനോ ആയിട്ട് കളിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ മൂന്നാം സ്ഥാനത്ത് സൂര്യകുമാറും നാലാം സ്ഥാനത് തിലക് വർമ്മയുമാണ് എത്തിയത്.

15 ഓവര്‍ കഴിയുമ്പോള്‍ ആറു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കു 30 ബോളില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 37 റണ്‍സായിരുന്നു. സഞ്ജുവിനൊപ്പം മികച്ച കൂട്ടുകെട്ടുമായി ഇന്ത്യയെ വിജയത്തിലേക്കു നയിക്കവെയാണ് ഹാര്‍ദിക്കിന്റെ പുറത്താവല്‍. ഇതോടെ ഇന്ത്യയുട പ്രതീക്ഷ മുഴുവന്‍ സഞ്ജുവിലായി മാറി.ഇന്ത്യയുടെ അവസാനത്തെ അംഗീകൃത ബാറ്ററും അദ്ദേഹമായിരുന്നു.എന്നാൽ ഇല്ലാത്ത റണ്ണിനായി ഓടിയ ഹർദിക് പുറത്തായപ്പോൾ എത്തിയ അക്‌സർ പട്ടേൽ സഞ്ജുവിനെ റണ്ണൗട്ടാക്കി.

സഞ്ജു കൂടി പുറത്തായതോടെ ഇന്ത്യയുടെ തോല്‍വി ഉറപ്പാവുകയും ചെയ്തു.19-ാം ഓവറിൽ ആദ്യ പന്തിൽ അക്സർ പട്ടേൽ മടങ്ങിയതോടെയാണ് ഇന്ത്യ തോൽവിയിലേക്ക് നീങ്ങിയത്. ഏഴ് പന്തിൽ രണ്ട് ഫോറോടെ 12 റൺസ് നേടിയ അർഷ്ദീപ് സിങ് പ്രതീക്ഷ ഉയർത്തിയെങ്കിലും വിജയിക്കാൻ സാധിച്ചില്ല. 20-ാം ഓവറിലെ അഞ്ചാം പന്തിൽ അർഷ്ദീപ് പുറത്തായപ്പോൾ ഇന്ത്യയ്ക്ക് ലക്ഷ്യം ഒരു ബോളിൽ ആറ് റൺസെന്നായി. അവസാന പന്തിൽ മുകേഷ് കുമാറിന് ഒരു റൺസ് മാത്രമാണ് നേടാനായത്.

Rate this post