രാജസ്ഥാൻ റോയൽസിന്റെ തോൽവിക്ക് കാരണം സഞ്ജു സാംസൺ കാണിച്ച മണ്ടത്തരമോ ? | IPL 2024 | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ മൈതാനമായ ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്.രാജസ്ഥാന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു.

20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ​ഗുജറാത്ത് ലക്ഷ്യത്തിലെത്തി. 12 പന്തില്‍ ജയിക്കാന്‍ 35 റണ്‍സ് വേണമെന്നിരിക്കേ കുല്‍ദീപ് സെന്‍ എറിഞ്ഞ 19-ാം ഓവറില്‍ 20 റണ്‍സും ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സും അടിച്ചെടുത്ത രാഹുല്‍ തെവാട്ടിയ – റാഷിദ് ഖാന്‍ സഖ്യമാണ് ഗുജറാത്തിന് ആവേശ ജയം സമ്മാനിച്ചത്. അവസാന ഓവറിലെ അവസാന പന്തിൽ റാഷിദ്‌ ഖാൻ നേടിയ ബൗണ്ടറിയാണ് രാജസ്ഥാന് വിജയം നേടിക്കൊടുത്തത്.തുടരെ നാലിൽ നാല് കളികളും ജയിച്ചു മുന്നേറിയ രാജസ്ഥാൻ റോയൽസ് ടീമിന് ഇന്നലത്തെ തോൽവി ഒരു ഷോക്ക് തന്നെയുമാണ്.

197 റൺസ് പിന്തുടരുന്നതിനിടയിൽ 15.2 ഓവറിൽ 5 വിക്കെറ്റ് നഷ്ടത്തിൽ 133 റൺസ് എന്നുള്ള നിലയിലേക്ക് വീണ ഗുജറാത്തിന് പിന്നീട് ജയത്തിലേക്ക് എത്താൻ കഴിഞ്ഞത് തന്നെ അത്ഭുതമാണ്. മത്സരത്തിന് ശേഷം റോയൽസ് ക്യാപ്റ്റൻ സഞ്ജുവിന്റെ പല ക്യാപ്റ്റൻസി തീരുമാനങ്ങളും ചോദ്യപെയ്യപെടുകയാണ്. ലാസ്റ്റ് ഓവർ എറിയുവാൻ എന്തുകൊണ്ട് ആവേഷ് ഖാനെ സഞ്ജു തെരഞ്ഞെടുത്തു എന്നത് വലിയ ചോദ്യമാണ്.മാച്ചിൽ ആകെ നാല് ഓവർ എറിഞ്ഞ ആവേഷ് 48 റൺസാണ് വിട്ടുകൊടുത്തത്. മാച്ചിൽ ആകെ രണ്ട് ഓവർ മാത്രം എറിഞ്ഞ ട്രെന്റ് ബോൾട് ലാസ്റ്റ് ഓവർ എറിഞ്ഞിരിന്നു എങ്കിൽ മത്സരം റോയൽസ് ജയിച്ചേനെ എന്നാണ് ചില ഫാൻസ്‌ അഭിപ്രായം.

കൂടാതെ അവസാന ഓവറിൽ ഔട്ട്സൈഡ് 30 യാർഡ് ഫീൽഡിൽ നാല് പേരെയാണ് റോയൽസിന് നിർത്താൻ കഴിഞ്ഞത്. സ്ലോ ഓവർ റേറ്റ് കാരണമാണ് റോയൽസിന് അങ്ങനെയൊരു ശിക്ഷ ലഭിച്ചത്. അവസാന ഓവറുകളിലെ മോശം ബൗളിംഗ് ചേഞ്ചുകളാണ് റോയൽസിന്റെ തോൽവിക്ക് കാരണമായി തീർന്നത്. 15 ഓവര്‍ വരെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കു ഫുള്‍ മാര്‍ക്കും നല്‍കാം. പക്ഷെ അവസാന അഞ്ചോവറില്‍ സഞ്ജു അബദ്ധം കാണിച്ചു.

ആറു വിക്കറ്റുകള്‍ കൈയിലിരിക്കെ അവസാന അഞ്ചോവറില്‍ ജിടിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 73 റണ്‍സായിരുന്നു. 17ാത്തെ ഓവര്‍ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനു നല്‍കാനുള്ള സഞ്ജുവിന്റെ തീരുമാനമാണ് വന്‍ അബദ്ധമായി മാറിയത്. 17 റണ്‍സാണ് ആ ഓവറിൽ ഗുജറാത്ത് നേടിയത്. ട്രെന്റ് ബോൾട്ടിന് കൊടുത്തിരുന്നെങ്കിലും കളിയുടെ ഗതി തന്നെ മാറിയേനെ.

Rate this post