ഏഴു വിക്കറ്റുമായി 1329 ദിവസങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി വാഷിംഗ്ടൺ സുന്ദർ | Washington Sundar

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയതിനെതിരെ ഇന്ത്യൻ ഇതിഹാസ ക്രിക്കറ്ററും മുൻ ക്യാപ്റ്റനുമായ സുനിൽ ഗവാസ്‌കർ വിമർശിച്ചിരുന്നു.പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ നിർണായക രണ്ടാം ടെസ്റ്റിൽ കുൽദീപ് യാദവിന് പകരം വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയതായി ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അറിയിച്ചു.

സുന്ദറിനെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നു. എന്നാൽ ടെസ്റ്റിലെ തൻ്റെ ആദ്യ ഫിഫർ നേടിക്കൊണ്ട് താരം തന്റെ തെരഞ്ഞെടുപ്പിനെ ന്യയീകരിച്ചു. മത്സരത്തിൽ 59 റൺസ് വഴങ്ങി 7 വിക്കറ്റുകൾ നേടിയ താരം കിവീസിനെ 259 ൽ പുറത്താക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.റാച്ചിൻ രവീന്ദ്ര, ടോം ബ്ലണ്ടൽ, ഗ്ലെൻ ഫിലിപ്‌സ് തുടങ്ങിയ പ്രഗത്ഭരായ ബാറ്റർമാരെ പുറത്താക്കിയ വാഷിംഗ്‌ടൺ ടിം സൗത്തിയെ പുറത്താക്കി ടെസ്റ്റിലെ തൻ്റെ ആദ്യ ഫിഫർ രേഖപ്പെടുത്തി.

“എന്തൊരു പ്രചോദനാത്മകമായ സെലക്ഷൻ. അൽപ്പം ബാറ്റ് ചെയ്യാനും അൽപ്പം ബൗൾ ചെയ്യാനും കഴിയും എന്നതിനാലാണ് അദ്ദേഹത്തെ ഇലവനിൽ തിരഞ്ഞെടുത്തത്. പകരം കുൽദീപ് യാദവിനെ കളിക്കേണ്ടതായിരുന്നു” രോഹിത് ശർമ്മ ടീം പ്രഖ്യാപിച്ച സമയത്ത് കമൻ്ററിയിൽ ഉണ്ടായിരുന്ന സുനിൽ ഗവാസ്‌കർ പറഞ്ഞു. ഗവാസകറുടെ അഭിപ്രായത്തിനേറ്റ തിരിച്ചടിയായിരുന്നു വാഷിങ്ങ്ടന്റെ പ്രകടനം.ഏകദേശം നാല് വർഷത്തിന് ശേഷമാണ് വാഷിംഗ്‌ടൺ സുന്ദർ ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്നത്.ഓൾറൗണ്ടർ അവസാനമായി മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദിൽ ഒരു ടെസ്റ്റ് കളിച്ചിരുന്നു, 1329 ദിവസത്തെ വലിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ഫോർമാറ്റിലേക്ക് മടങ്ങിയെത്തി.

2021 ജനുവരിയിൽ ചരിത്രപ്രസിദ്ധമായ ഗബ്ബ ടെസ്റ്റിൽ സുന്ദർ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയെങ്കിലും അതിനുശേഷം അഞ്ച് ടെസ്റ്റ് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ സ്പിൻ ഡിപ്പാർട്ട്‌മെൻ്റിൽ ആധിപത്യം പുലർത്തുന്നതിനാൽ, സുന്ദർ തൻ്റെ കൂടുതൽ സമയവും ബെഞ്ചിൽ ചെലവഴിച്ചു.ഇന്ത്യൻ ക്രിക്കറ്റിൻ്റെ ചരിത്ര നിമിഷത്തിൽ, ന്യൂസിലൻഡിൻ്റെ 10 വിക്കറ്റുകളും വലംകൈ ഓഫ് സ്പിന്നർമാർ സ്വന്തമാക്കി. ടോം ലതത്തെ പുറത്താക്കി ആർ.അശ്വിൻ തുടക്കമിട്ടപ്പോൾ, സുന്ദർ മികച്ച രീതിയിൽ ജോലി പൂർത്തിയാക്കി. സുന്ദറിൻ്റെ നേട്ടം ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടവും, 2022 ഓഗസ്റ്റിന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യത്തേതും അടയാളപ്പെടുത്തി.

Rate this post