‘8 കിലോ ആട്ടിറച്ചി കഴിക്കുന്നുണ്ടെന്ന് തോന്നുന്നു’: അഫ്ഗാനോസ്ഥനോട് തോറ്റ പാകിസ്ഥാൻ ടീമിനെതിരെ കടുത്ത വിമർശനവുമായി വസീം അക്രം |World Cup 2023

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്ന ഏകദിന ലോകകപ്പ് 2023 ൽ മുൻ ചാമ്പ്യന്മാരായ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. പാകിസ്താനെതിരെ എട്ടു വിക്കറ്റിന്റെ അനായാസ വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്.

മത്സരത്തിന് ശേഷം ഇതിഹാസതാരം വസീം അക്രം പാകിസ്ഥാൻ ക്രിക്കറ്ററുടെ ഫിറ്റ്നസ് നിലവാരത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു.ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ആദ്യമായാണ് രണ്ട് മത്സരങ്ങൾ ജയിക്കുന്നത്.മുമ്പ് ഏകദിനത്തിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനോട് തോറ്റിട്ടിലായിരുന്നു.ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ബാബർ അസമിന്റെയും അസദുള്ള ഷഫീഖിന്റെയും അർദ്ധ സെഞ്ചുറികളോടെ 282 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, ഹസൻ അലി എന്നിവരടങ്ങിയ കരുത്തുറ്റ ബൗളിംഗിനെതിരെ പൊരുതി രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി.

അഫ്ഗാനിസ്ഥാന് വേണ്ടി റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ എന്നിവർ അർധസെഞ്ചുറി നേടി. മത്സര ശേഷം പാകിസ്ഥാൻ കളിക്കാരുടെ ഭക്ഷണശീലത്തെ അക്രം ചോദ്യം ചെയ്തു.“ഇന്ന് അത് ലജ്ജാകരമായിരുന്നു. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 280-ൽ എത്തുക എന്നത് വളരെ വലുതാണ്. നനഞ്ഞ പിച്ച് അല്ലെങ്കിൽ ഇല്ല, ഫീൽഡിംഗ്, ഫിറ്റ്നസ് ലെവലുകൾ നോക്കൂ, ”പാകിസ്ഥാൻ ടിവി ചാനലിന് വേണ്ടി ഒരു ഷോയിൽ അക്രം പറഞ്ഞു.

“കഴിഞ്ഞ രണ്ട് വർഷമായി ഈ കളിക്കാർ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയരായിട്ടില്ലെന്ന് ഞങ്ങൾ കഴിഞ്ഞ 3 ആഴ്ചകളായി പറയുന്നുണ്ട്.ഞാൻ വ്യക്തിഗത പേരുകൾ എടുക്കാൻ തുടങ്ങിയാൽ, അവരുടെ മുഖം കാര്ക്കും.ഇവർ ദിവസവും 8 കിലോ മട്ടൺ കഴിക്കുന്നുണ്ടെന്ന് തോന്നുന്നു”അദ്ദേഹം കൂട്ടിച്ചേർത്തു.

4.3/5 - (3 votes)