“കൊച്ചിയിൽ ഒരു പോയിന്റ് പോലും നഷ്ടപെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” : ഹൈദെരാബാദിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയ ഡ്രിങ്കിച്ച് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചിയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ നേടിയ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് തന്റെ തിരിച്ചുവരവ് ഗംഭീരമായിരിക്കുകയാണ്.സസ്പെൻഷണ് കാരണം താരത്തിന് കഴിഞ്ഞ മൂന്നു മത്സരങ്ങൾ നഷ്ടമായിരുന്നു. തുടർച്ചയായ മൂന്നാം മത്സരവും വിജയിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീ​ഗിൽ ഒന്നാമതെത്തി.

ഏഴ് മത്സരങ്ങളിൽ നിന്നും 16 പോയിന്റുകളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തിയത്. അതേസമയം സീസണില്‍ ഒരു മത്സരം പോലും വിജയിക്കാനാവാതെ പതിനൊന്നാം സ്ഥാനാത്താണ് മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് . മത്സരത്തിന്റെ 41 ആം മിനുട്ടിലാണ് മോണ്ടിനെഗ്രിൻ താരം ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്.ഒരു കോർണറിനു ശേഷമുണ്ടായ മുന്നേറ്റത്തിനൊടുവിൽ അഡ്രിയാൻ ലൂണ നൽകിയ പാസ് വലയിലേക്ക് തട്ടിയിട്ടാണ് മിലോസ് ടീമിന്റെ വിജയഗോൾ നേടിയത്. ബ്ലാസ്റ്റേഴ്‌സിനായി താരം നേടുന്ന ആദ്യത്തെ ഗോളായിരുന്നു അത്. രണ്ടാം പകുതി പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെ ഡ്രിൻസിച്ച് ലീഡ് ഇരട്ടിയാക്കി എന്ന് തോന്നിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡർ പോസ്റ്റിൽ തട്ടി മടങ്ങി.

മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് കുറഞ്ഞത് മൂന്നു ഗോളെങ്കിലും നേടാനുള്ള അവസങ്ങൾ ലഭിച്ചു.ലൂണയും സകായിയും മികച്ച പ്രകടനമാണ് ഇന്നലെ പുറത്തെടുത്തത്.ക്വാമെ പെപ്രയും ഡ്രിൻസിച്ചും അവസരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഗോളുകൾക്ക് വിജയിക്കാമായിരുന്നു.ഈ സീസണിൽ ഒരു ജയവുമില്ലാതെ ഹൈദരാബാദ് സമനില നേടാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ പരിക്കിൽ നിന്നും സസ്‌പെൻഷനിൽ നിന്നും മടങ്ങിയെത്തിയ ഡ്രിൻസിച്ചിനെ പോലെയുള്ള താരങ്ങൾ ഉറച്ചു നിന്നതോടെ ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചു.ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം മത്സരത്തിൽ ശക്തമായ പ്രകടനമാണ് പുറത്തെടുത്തത്.

കൊച്ചിയിലെ ആരാധകപിന്തുണയെക്കുറിച്ചും അവിടെ വിജയം നേടേണ്ടതിന്റെ പ്രാധാന്യം എത്ര വലുതാണെന്നതിനെ കുറിച്ചും മത്സര ശേഷം വിജയ് ഗോൾ നേടിയ ഡ്രിൻസിച്ച് സംസാരിച്ചു.”ഇത് ഞങ്ങളുടെ വീടാണ്, അതിനാൽ ഞങ്ങളുടെ വീടിനെ പ്രതിരോധിക്കേണ്ടതുണ്ട്. ഇവിടെ പോയിന്റുകളൊന്നും നഷ്ടപെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല”ഡ്രിൻസിച്ച് പറഞ്ഞു.ഈ സീസണിൽ കളിച്ച ഏഴു മത്സരങ്ങളിൽ അഞ്ചും സ്വന്തം മൈതാനത്ത് കളിച്ച ബ്ലാസ്റ്റേഴ്‌സ് അതിൽ നാലെണ്ണത്തിലും വിജയം നേടി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്.

“ഇന്ന് ഞങ്ങൾക്ക് പന്തിന് പിന്നാലെ ഒരുപാട് ഓടേണ്ടിവരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾക്ക് ഒരു മികച്ച പ്രതിരോധ ഗെയിം നൽകേണ്ടിവരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.ചിലപ്പോൾ നിങ്ങൾ ഫുട്ബോളിന്റെ സൗന്ദര്യം മറന്ന് പോയിന്റുകൾ ശേഖരിക്കണം. അതാണ് എന്റെ ഇതുവരെയുള്ള അനുഭവം. മനോഹരമായ ഫുട്ബോൾ കളിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോയിന്റുകൾ നഷ്ടപ്പെടും” മത്സര ശേഷം ഇവാൻ പറഞ്ഞു.

5/5 - (1 vote)