‘പെർത്തിൽ റസ്സൽ ഷോ’ : അവസാന ടി20യില്‍ ഓസ്‌ട്രേലിയയെ തകർത്ത് തരിപ്പണമാക്കി വെസ്റ്റ് ഇൻഡീസ് | AUS vs WI

മൂന്നാമത്തെയും അവസാനത്തെയും ടി 20 മത്സരത്തിൽ 37 റൺസിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി വെസ്റ്റ് ഇൻഡീസ്.ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് നേടിയ 220 റണ്‍സ് പിന്തുടര്‍ന്ന ഓസീസിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 183 റണ്‍സിലെ നേടാന്‍ സാധിച്ചുള്ളൂ.വിന്‍ഡീസ് ജയിച്ചെങ്കിലും ഓസീസ് പരമ്പര 2-1ന് സ്വന്തമാക്കി.

ഹൊബാർട്ടിൽ നടന്ന ആദ്യ മത്സരം 11 റൺസിന് ജയിച്ച ആതിഥേയർ അഡ്‌ലെയ്ഡിൽ 34 റൺസിൻ്റെ വിജയത്തോടെ പരമ്പര സ്വന്തമാക്കി.ആന്ദ്രേ റസ്സല്‍ (29 പന്തില്‍ 71), ഷെഫാനെ റുതര്‍ഫോര്‍ഡ് (40 പന്തില്‍ പുറത്താവാതെ 67) എന്നിവരുടെ ഇന്നിംഗ്‌സാണ് വിന്‍ഡീസിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.ആന്ദ്രെ റസ്സലും ഷെർഫെയ്ൻ റഥർഫോർഡും ചേർന്ന് ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വലിയ ആറാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തി.ഡേവിഡ് വാർണർ തൻ്റെ ഹോം ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കായി അവസാന മത്സരത്തിൽ 81 റൺസെടുത്താണ് ടോപ് സ്‌കോററായി മാറി.

വിൻഡീസിന് വേണ്ടി റൊമാരിയോ ഷെഫേര്‍ഡ്, റോസ്റ്റണ്‍ ചേസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് ആദ്യ മൂന്ന് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു.ക്യാപ്റ്റന്‍ റോവ്മാന്‍ പവലും (37 പന്തില്‍ 21) റോസ്റ്റണ്‍ ചേസും (20 പന്തില്‍ 37) എന്നിവര്‍ 55 റണ്‍സ് കൂട്ടിചേര്‍ത്തു. റസ്സലും റഥർഫോർഡും വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചു.സ്പിന്നർ ആദം സാംപ നാല് ഓവറിൽ 65 റൺസാണ് വഴങ്ങിയത്.റസ്സൽ ഏഴ് സിക്‌സറുകളും നാല് ബൗണ്ടറികളും പറത്തിയപ്പോൾ റഥർഫോർഡ് അഞ്ച് സിക്‌സറുകളും അഞ്ച് ഫോറുകളും പറത്തി.

ആറ് ഓവർ പവർപ്ലേയ്ക്ക് ശേഷം വാർണറും ക്യാപ്റ്റൻ മിച്ചൽ മാർഷും വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസെടുത്തതോടെ ഓസ്‌ട്രേലിയ നന്നായി തുടങ്ങി.25 പന്തിൽ 26-ാം അർധസെഞ്ചുറി തികച്ച വാർണർ തൻ്റെ 3,000-ാം റൺസ് പൂർത്തിയാക്കി. മാർഷ് 17 റൺസെടുത്ത് പുറത്തായി.ഓസ്‌ട്രേലിയയുടെ മൂന്ന് റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായപ്പോൾ മത്സരം വഴിമാറി.ജോഷ് ഇംഗ്ലിഷ് ( 3 പന്തില്‍ 1), ഗ്ലെന്‍ മാക്‌സ്‌വെല്‍ (14 പന്തില്‍ 12) എന്നിവര്‍ നിരാശപ്പെടുത്തി. ടിം ഡേവിഡ് (19 പന്തില്‍ 41), മാത്യു വെയ്‌ഡ് (7 പന്തില്‍ 7) എന്നിവര്‍ പുറത്താവാതെ നിന്നു.റസ്സലാണ് മത്സരത്തിലെ താരം. വാര്‍ണര്‍ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

1/5 - (1 vote)