‘നാലാം ടി 20 ഇന്ന്’ : സഞ്ജു സാംസണിനും ഇന്ത്യക്കും നിർണായകം , തോറ്റാൽ പരമ്പര നഷ്ടമാവും |India vs West Indies

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ടി :20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാം ടി :20 ഇന്ന് നടക്കും. മൂന്നാം ടി :20യിൽ വമ്പൻ ജയം നേടിയ ഇന്ത്യൻ ടീം പരമ്പര നഷ്ടമാകാതെയിരിക്കാൻ എത്തുമ്പോൾ പരമ്പര ജയമാണ് വെസ്റ്റ് ഇൻഡീസ് ലക്ഷ്യം.അതേസമയം കഴിഞ്ഞ മത്സരത്തിൽ ജയിച്ചു എങ്കിലും ഇന്ന് നാലാം ടി :20ക്ക് ഇറങ്ങുമ്പോൾ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

ബാറ്റിംഗ് നിരയിൽ തിളങ്ങാത്ത സഞ്ജുവിനെ ഒഴിവാക്കുമോ എന്നതാണ് ശ്രദ്ധേയം.തുടരെ പരാജയപെടുന്ന ഗിൽ പകരം ഇഷാൻ എത്തുമോ എന്നത് സസ്പെൻസ്. ജയ്‌സ്വാള്‍ ഇന്നും സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷന്‍ പുറത്തിരിക്കേണ്ടി വരും.ബൗളിംഗ് നിരയിലും മാറ്റത്തിന് സാധ്യതയില്ല.ഏകദിന പരമ്പരയിലെയും ആദ്യ രണ്ട് ടി-20യിലെയും മോശം പ്രകടനങ്ങള്‍ക്ക് ശേഷം സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് തിരികെയെത്തിയത് ഇന്ത്യയ്ക്ക് ഊര്‍ജമായിട്ടുണ്ട്.

ഇതോടൊപ്പം മധ്യനിരയില്‍ തിലക് വര്‍മയുടെ പ്രകടനങ്ങളും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്.ഫ്ലോറിഡയിലെ ഇന്ത്യയുടെ മുൻ റെക്കോർഡ് മികച്ചതാണ്.2016ൽ ഇവിടെ കളിച്ച ആദ്യ ടി20യിലെ തോൽവി ഒഴികെ, ലോഡർഹില്ലിലെ സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയം ടർഫ് ഗ്രൗണ്ടിൽ ഇന്ത്യക്ക് 6 മത്സരങ്ങളിൽ നിന്ന് 4 വിജയങ്ങൾ നേടാൻ കഴിഞ്ഞു.

വെസ്റ്റ് ഇൻഡീസ് (WI) പ്ലേയിംഗ് ഇലവൻ സാധ്യത : ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, റോസ്റ്റൺ ചേസ്, നിക്കോളാസ് പൂരൻ (WK), റോവ്‌മാൻ പവൽ (c), ഷിംറോൺ ഹെറ്റ്‌മെയർ, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബേദ് മക്കോയ്

ഇന്ത്യ (IND):യശസ്വി ജയ്സ്വാൾ (WK), ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (c), സഞ്ജു സാംസൺ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ

Rate this post