ബാബർ ആസമിനെ പുറത്താക്കിയ ഹാർദിക് പാണ്ഡ്യയുടെ അത്ഭുത ബോൾ |Babar Azam |Hardik Pandya

പാക്കിസ്ഥാനെതിരായ സൂപ്പർ നാല് മത്സരത്തിൽ ഒരു അത്ഭുത ബോളുമായി ഹാർദിക് പാണ്ഡ്യ. പാക്കിസ്ഥാൻ നായകൻ ബാബർ ആസമിനെ പുറത്താക്കാനാണ് ഹാർദിക് പാണ്ഡ്യ ഈ അത്ഭുത പന്ത് എറിഞ്ഞത്. മത്സരത്തിൽ ഇന്ത്യയുയർത്തിയ 357 എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയതായിരുന്നു പാക്കിസ്ഥാൻ.

എന്നാൽ ആദ്യ ഓവറുകളിൽ തന്നെ ഇന്ത്യൻ ബോളർമാർ മികവു കാട്ടിയതോടെ പാകിസ്ഥാൻ പതറുകയുണ്ടായി. എപ്പോഴും പാക്കിസ്ഥാന്റെ രക്ഷകനായി എത്താറുള്ള ബാബർ ആസം ക്രീസിലുറയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് പാണ്ഡ്യ ഒരു തകർപ്പൻ ഇൻസിംഗറിലൂടെ വിക്കറ്റ് സ്വന്തമാക്കിയത്.

മത്സരത്തിൽ പാക്കിസ്ഥാൻ ഇന്നിങ്സിന്റെ 11ആം ഓവറിലാണ് പാണ്ഡ്യയുടെ അത്ഭുത ബോൾ പിറന്നത്. പതിനൊന്നാം ഓവറിലെ നാലാം പന്തിൽ ഒരു വലിയ ഇൻസിംഗറാണ് പാണ്ഡ്യ എറിഞ്ഞത്. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്ത് അതിവിദഗ്ധമായി പ്രതിരോധിക്കാൻ ബാബർ ശ്രമിച്ചു. എന്നാൽ പന്ത് പിച്ച് ചെയ്തതിനുശേഷം നന്നായി ഉള്ളിലേക്ക് സിംഗ് ചെയ്തു. പന്തിന്റെ ദിശ കൃത്യമായി നിർണയിക്കാൻ സാധിക്കാതിരുന്ന ബാബർ ഞെട്ടിത്തരിച്ചു. അതിവിദഗ്ധമായി പന്ത് ബാബറിന്റെ കുറ്റി പിഴുതെറിയുകയാണ് ഉണ്ടായത്. ഇതോടുകൂടി 24 പന്തുകളിൽ 10 റൺസുമായി പാക്കിസ്ഥാൻ നായകന് കൂടാരം കയറേണ്ടി വന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മുൻനിര താരങ്ങൾ കാഴ്ചവച്ചത്. മത്സരത്തിൽ രാഹുലും വിരാട് കോഹ്ലിയും സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. കോഗ്ലി മത്സരത്തിൽ 94 പന്തുകൾ നേരിട്ട് 122 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 9 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു. രാഹുൽ 106 പന്തുകളിൽ നിന്ന് 12 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 111 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. മത്സരത്തിൽ ശക്തമായ നിലയിൽ തന്നെയാണ് ഇന്ത്യ.

4/5 - (4 votes)