‘കുറച്ചു നേരം ടെസ്റ്റ് ക്രിക്കറ്റ് പോലെ കളിക്കൂ’: ഇന്ത്യ 2 വിക്കറ്റിന് 3 എന്ന നിലയിൽ വീണപ്പോൾ കോലി രാഹുലിന്‌ കൊടുത്ത ഉപദേശം| World Cup 2023

ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ ടീം ജയം ആരാധകർക്ക് അടക്കം നൽകുന്നത് വമ്പൻ സന്തോഷം. ടോസ് നഷ്ടമായി ആദ്യം ബൌളിംഗ് ചെയ്തു ഓസ്ട്രേലിയ ടീമിനെ 199 റൺസിൽ ഒതുക്കിയ രോഹിത്തും സംഘവും പിന്നീട് ബാറ്റിംഗിൽ നാല് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ ജയത്തിലേക്ക് എത്തി.

തുടക്കത്തിൽ വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മൂന്ന് മുൻ നിര വിക്കറ്റുകളാണ് നഷ്ടമായത്. രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ശ്രെയസ് അയ്യർ എന്നിവർ പൂജ്യം റൺസ് മാത്രം നേടി പുറത്തായപ്പോൾ ശേഷം മൂന്നാം വിക്കറ്റിൽ ഒന്നിച്ച കോഹ്ലി : കെ. എൽ. രാഹുൽ സഖ്യമാണ് ടീം ഇന്ത്യക്ക് മികച്ച ജയം സമ്മാനിച്ചത്. ഇരുവരും നാലാം വിക്കറ്റിൽ അടിച്ചെടുത്തത് 165 റൺസാണ്.

കോഹ്ലി 85 റൺസ്സുമായി പുറത്തായപ്പോൾ രാഹുൽ 97 റൺസ് നേടിയാണ് ഇന്ത്യൻ ടീമിനെ ജയത്തിലേക്ക് എത്തിച്ചത്. ഇന്നലെ മത്സര ശേഷം രാഹുൽ പറഞ്ഞ ഓരോ വാക്കുകൾ വൈറലായി മാറുകയാണ് ഇപ്പോൾ.“ക്രീസിലേക്ക് വന്ന ഉടനെ തന്നെ കോഹ്ലി ഭായ് എന്നോട് പറഞ്ഞത് ഇവിടെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ പോലെ കളിക്കുന്നതാണ് നല്ലത് എന്നാണ്. ഇവിടെ ബൗളർമാരെ കുറച്ചു അനുകൂലിക്കുന്ന എന്തോ ഉണ്ടെന്ന് പറഞ്ഞ കോഹ്ലി അതിനാൽ ടെസ്റ്റ്‌ ശൈലി ക്ഷമയോടെ ബാറ്റ് ചെയ്യുന്നതാണ് ബെറ്റർ എന്നുള്ള വാക്കുകൾ പറഞ്ഞതായി രാഹുൽ വിശദമാക്കി.

“ബാറ്റ് ചെയ്യാൻ എളുപ്പമുള്ള വിക്കെറ്റ് അല്ല ഇത്. എങ്കിലും ബൗളർമാർക്കും ഇവിടുത്തെ പിച്ചിൽ എന്തേലും ഉണ്ട്. അതിനാൽ തന്നെ ഇത്‌ ഒരു ക്രിക്കറ്റ്റിംഗ് വിക്കെറ്റ് തന്നെ ” രാഹുൽ തുറന്ന് പറഞ്ഞു. മാച്ചിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് രാഹുൽ തന്നെയാണ്.

Rate this post