‘തുടരുന്ന അവഗണന’ : ഇന്ത്യൻ ടീമിലെത്തണമെങ്കിൽ സർഫറാസ് ഖാൻ ഇനിയെന്താണ് ചെയ്യേണ്ടത് ? |  Sarfaraz Khan

ഇംഗ്ലണ്ടിനെതിരിച്ചുള്ള ആദ്യ രണ്ടു ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിക്ക് പകരക്കാരനായി രജത് പാട്ടിദാറിനെയാണ് തെരഞ്ഞെടുത്തത്. വ്യക്തിപരമായ കാരണങ്ങളാലാണ് കോലി പിന്മാറിയത്. ബിസിസിഐ സെലക്ഷൻ കമ്മിറ്റി സർഫറാസ് ഖാനെ വീണ്ടും അവഗണിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. സർഫറാസ് ഖാൻ ടീമിലെത്തണമെങ്കിൽ ഇനിയെന്താണ് ചെയ്യേണ്ടത് എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്.

ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റി നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ആഭ്യന്തര ക്രിക്കറ്ററോട് ഇതിനു ഉത്തരം പറയേണ്ടിവരും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പാട്ടിദാർ തന്റെ ഏകദിന അരങ്ങേറ്റം നടത്തി, ഒരു കളി മാത്രം കളിച്ചു.30 കാരനായ മധ്യപ്രദേശ് ബാറ്റർ ദീർഘകാലത്തെ പരിക്കിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം മികച്ച ഫോമിലാണ്.

ഇന്ത്യ എയ്‌ക്കായി ഇംഗ്ലണ്ട് ലയൺസിനെതിരെ രണ്ട് സെഞ്ച്വറി നേടിയതോടെ പാട്ടിദാർ സർഫ്രാസിനെ മറികടന്ന് ഇന്ത്യൻ ടീമിലെത്തി.ദ്വിദിന പരിശീലന മത്സരത്തിൽ ഓപ്പണിംഗിൽ രജത് പതിദാർ 111 റൺസ് നേടി. അനൗദ്യോഗിക ടെസ്റ്റിൽ 151 റൺസ് നേടി മികവ് തെളിയിച്ചു.12 സെഞ്ച്വറികൾ ഉൾപ്പെടെ 55 മത്സരങ്ങൾക്ക് ശേഷം പടീദാറിന്റെ ഫസ്റ്റ് ക്ലാസിൽ ശരാശരി 45.97 ആണ്.എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി ഒരു കോളിനായി കാത്തിരിക്കുന്ന സർഫറാസ് ഖാന്റെ കാത്തിരിപ്പ് കൂടുതൽ ദൈർഘ്യമേറിയതാണെന്നാണ് ഇതിനർത്ഥം.

ഇന്ത്യ എയ്‌ക്കൊപ്പമുള്ള ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ, ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ സർഫറാസ് ഖാൻ 68 റൺസ് നേടി. ഇംഗ്ലണ്ട് ലയൺസിനെതിരെ 96, 55 റൺസ് അടിച്ചു. എന്നാൽ രഞ്ജി ട്രോഫിയിലാണ് അദ്ദേഹം ടൺ കണക്കിന് റൺസ് നേടിയത്. 2022ൽ 982 റൺസും അടുത്ത സീസണിൽ ഒമ്പത് ഇന്നിങ്‌സുകളിൽ നിന്ന് 556 റൺസും നേടി. 44 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 13 സെഞ്ച്വറികൾ ഉൾപ്പെടെ 68.20 ശരാശരിയാണ് സർഫറാസ് ഖാൻ നേടിയത്.

എന്നിരുന്നാലും സെലക്ടർമാരെ ആകർഷിക്കാൻ ഇത് പര്യാപ്തമായില്ല.ബിസിസിഐ അവാർഡ് ദാന ചടങ്ങിൽ മുംബൈയ്ക്കായി 2021-22 സീസണിലെ രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള മാധവ്‌റാവു സിന്ധ്യ അവാർഡ് സർഫറാസ് ഖാൻ സ്വന്തമാക്കുകയും ചെയ്തു.വെറും 15 ഫസ്റ്റ് ക്ലാസ് മത്സരം മാത്രം കളിച്ച് 790 റണ്‍സ് മാത്രം നേടിയിട്ടുള്ള ധ്രുവ് ജൂറെലിന് പോലും ടെസ്റ്റ് ടീമില്‍ അവസരം നല്‍കുമ്പോള്‍ സര്‍ഫറാസിനെ പോലെ ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി സ്ഥിരതയോടെ കളിക്കുന്ന താരത്തിന് എന്ത്കൊണ്ട് അവസരം നൽകുന്നില്ല എന്ന ചോദ്യം ഉയരുന്നുണ്ട്.

Rate this post