ഇന്ത്യൻ ക്രിക്കറ്റിൽ യശസ്വി ജയ്‌സ്വാളിലൂടെ ഒരു സൂപ്പർ താരം പിറവിയെടുക്കുമ്പോൾ |Yashasvi Jaiswal

വെസ്റ്റ് ഇൻഡീസ് എതിരായ ടെസ്റ്റ്‌ പരമ്പര ആരംഭിക്കും മുൻപ് എല്ലാവരും വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരുന്നത് യുവ താരമായ ജൈസ്വാൾ അരങ്ങേറ്റത്തിനായി തന്നെയാണ്. ഇന്നലെ ആരംഭിച്ച ഒന്നാം ടെസ്റ്റിൽ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ജൈസ്വാൾ ബാറ്റ് കൊണ്ട് ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം തന്നെ പ്രശംസ നേടിയിരിക്കുകയാണ് ഇപ്പോൾ.

ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ടീം ഒന്നാം ഇന്നിങ്സിൽ വെറും 150 റൺസിൽ പുറത്തായപ്പോൾ മറുപടി ബാറ്റിംഗിൽ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യൻ ടീം വിക്കെറ്റ് നഷ്ടം കൂടാതെ 80 റൺസ് എന്നുള്ള നിലയിലാണ്.വളരെ ഏറെ വർഷങ്ങൾ ശേഷം ലെഫ്റ്റ് – റൈറ്റ് ഹാൻഡ് ഓപ്പണിങ് ജോഡിയെ പരീക്ഷിച്ച ഇന്ത്യക്ക് നിരാശപെടേണ്ടി വന്നില്ല എന്നതാണ് സത്യം.

ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ രോഹിത് ശർമ്മ 30 റൺസ് (65 ബോളിൽ ), ജൈസ്വാൾ 40 റൺസ് (73 ബോളിൽ ) എന്നിവരാണ് ക്രീസിൽ.അരങ്ങേറ്റക്കാരന്റെ യാതൊരു പരിഭ്രമവും ഇല്ലാതെ എത്തിയ ജൈസ്വാൾ 6 ഫോറുകൾ അടക്കമാണ് 40 റൺസ് അടിച്ചെടുത്തത്. മനോഹരമായ ക്ലാസ്സിക്ക് ഷോട്ടുകളുമായി മുന്നേറിയ ജൈസ്വൾ തന്റെ ആദ്യത്തെ അന്താരാഷ്ട്ര ഇന്നിങ്സിൽ തന്നെ ക്ലാസ്സ്‌ തെളിയിച്ചു.

16 പന്തുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ആദ്യ റണ്ണെടുക്കാന്‍ ജയ്‌സ്വാളിന് വേണ്ടി വന്നത്.ഒടുവില്‍ ബൗണ്ടറിയിലൂടെ ജയ്‌സ്വാള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ അക്കൗണ്ട് തുറന്നു.”അവസാന ഓവറിലെ ആദ്യ പന്ത് പോലും ജയ്‌സ്വാൾ റിവേഴ്‌സ് സ്വീപ്പ് ചെയ്തു! അതാണ് നിങ്ങൾക്ക് അവനിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയുന്നത്. അദ്ദേഹത്തിന് വിജയകരമായ ഒരു കരിയർ ആസ്വദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.അദ്ദേഹത്തിന്റെ വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള ഒരു നല്ല അന്തരീക്ഷം വളർത്തിയെടുക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്ന” ജയ്‌സ്വാളിനെക്കുറിച്ച് അശ്വിൻ പറഞ്ഞു.

Rate this post