ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനൽ മഴ കൊണ്ട് പോയാൽ ആര് ചാമ്പ്യന്മാരാവും? | T20 World Cup 2024

ട്രിനിഡാഡിലെ തരൗബയിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ച ദക്ഷിണാഫ്രിക്ക 2024ലെ ടി20 ലോകകപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീമായിയിരുന്നു. ഇന്നലെ രാത്രി ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ ആധികാരികമായി തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ ചേർന്നത്.

ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് വീഴ്ത്തിയാണ് ഏകദിന ലോകകപ്പിലെന്ന പോലെ ഇന്ത്യ അപരാജിതരായ ടി20 ലോകകപ്പിന്‍റെയും ഫൈനലിലെത്തിയത്. നാളെ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഫൈനൽ ഇന്ത്യൻ സമയം രാത്രി 8 മണിക്ക് നടക്കും.ടി20 ലോകകപ്പ് 2024 ഫൈനലിന് റിസർവ് ദിനമുണ്ട്. 2024 ജൂൺ 30 ഞായറാഴ്ചയാണ് ഫൈനലിൻ്റെ റിസർവ് ദിനം. ബാര്‍ബഡോസില്‍ നടക്കുന്ന കലാശപ്പോരില്‍ മഴ വില്ലൻ ആയി എത്തുമോ എന്ന ആശങ്ക ആരാധകരിലുണ്ട്.സെമിയിൽ അടക്കം പലതവണ മഴ മത്സരം അലങ്കോലപ്പെടുത്തിയിരുന്നു.

ഫൈനലിൽ കൂടി മഴ എത്തുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്‌. മഴക്ക് സാധ്യത കൂടുതൽ എങ്കിലും ഫൈനലിന് റിസർവ്വ് ഡേ ഉണ്ട്. നാളെ മത്സരം പൂർത്തിയാക്കാൻ പാകത്തിൽ കാര്യങ്ങൾ നടന്നില്ലേൽ ഞായർ റിസർവ് ഡേ കളി നടക്കും. എങ്കിലും മത്സരം നാളെ പൂര്‍ത്തിയാക്കാന്‍ 190 മിനിറ്റ് എക്സ്ട്രയായി റൂൾസ് അനുസരിച്ചു അനുവദിക്കപ്പെട്ടിട്ടുണ്ട്. ശനി കളി കുറച്ചു ഓവർ മാത്രമായി നടന്നാലും അതിന്റെ ബാക്കിയാകും ഞായർ നടക്കുക.അതേസമയം ശനി, ഞായർ ദിനങ്ങളിൽ മത്സരം നടന്നില്ലെങ്കിൽ അതായത് രണ്ട് ദിവസവും മഴ കാരണം കളി റിസൾട് സൃഷ്ടിക്കും വിധത്തിൽ നടന്നില്ലെങ്കിൽ ആർക്ക് കിരീടം നൽകും.

ഇന്ന് ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ സജീവമായ ചോദ്യം?.ഒരുപക്ഷെ രണ്ടാം സെമിയിൽ മഴ കാരണം കളി ഉപേക്ഷിക്കേണ്ടി വന്നെങ്കിൽ ഇന്ത്യ ഫൈനൽ എൻട്രി നടത്തിയേനെ. പക്ഷെ ഫൈനലിൽ സ്ഥിതി അങ്ങനെ അല്ല. മത്സരം മഴ കാരണം രണ്ട് ദിവസവും നടന്നില്ലെങ്കിൽ രണ്ട് ടീമും ജേതാവായി മാറും.അതാണ് ഐസിസി നിയമം.

Rate this post