ജസ്പ്രീത് ബുംറയോ മുഹമ്മദ് ഷമിയോ? : ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് എടുക്കുന്നത് ആരായിരിക്കും |World Cup 2023

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും 2023 ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്ത്യയുടെ അപരാജിത കുതിപ്പിൽ ഇരുവരും നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്.ബുംറ ഇതുവരെ 15 വിക്കറ്റ് വീഴ്ത്തിയപ്പോൾ വളരെ കുറച്ച് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളുമായി ഷമിയാണ് ഇന്ത്യൻ ബൗളർമാരുടെ നിരയിൽ മുന്നിലുള്ളത്.

2023 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ബൗളറെ തിരഞ്ഞെടുക്കാൻ മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിനോട് ആവശ്യപ്പെട്ടിരുന്നു. സ്റ്റാര്‍ പേസര്‍ ബുംറയാവില്ല മറിച്ച് വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഷമിയായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരനാവുകയെന്നാണ് ഗംഭീർ പറഞ്ഞിരിക്കുന്നത്.

‘ആരായിരിക്കും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുകയെന്നു പ്രവചിക്കുക അല്‍പ്പം കടുപ്പമാണ്. എങ്കിലും അതു ഷമിയാവുമെന്നു ഞാന്‍ കരുതുന്നു. കാരണം എതിര്‍ ടീം ബാറ്റര്‍മാര്‍ ജസ്പ്രീത് ബുംറയെ കടന്നാക്രമിക്കാന്‍ മുതിരില്ല. എതിരാളികള്‍ക്കു ഇതിനു സാധിക്കില്ല, കാരണം അത്രയും മികച്ച ബൗളറാണ് അദ്ദേഹം.പലപ്പോഴും മികച്ച ബൗളർക്ക് ഏറ്റവും കൂടുതൽ വിക്കറ്റുകൾ ലഭിക്കില്ല. കാരണം, എതിരാളികൾ അവരെ കരുതലോടെ കളിക്കും.ജസ്പ്രീത് ബുംറയുടെ പ്രാരംഭ സ്പെൽ നിരീക്ഷിച്ചാൽ ആരും അദ്ദേഹത്തെ ആക്രമിച്ചു കളിക്കില്ല.പലപ്പോഴും ടീമിലെ ഏറ്റവും മികച്ച ബൗളർക്ക് മികച്ച ഇക്കോണമി റേറ്റ് ഉണ്ടായിരിക്കും, പക്ഷേ ന് ധാരാളം വിക്കറ്റുകൾ ഉണ്ടാകില്ല,” സ്‌പോർട്‌സ്‌കീഡയുമായുള്ള അഭിമുഖത്തിൽ ഗംഭീർ പറഞ്ഞു.

“ഷമി കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുമെന്ന് നിക്ക് തോന്നുന്നു, ജസ്പ്രീത് ബുംറ കാരണം എതിർ ടീമുകൾ അദ്ദേഹത്തെ ആക്രമിക്കാൻ നോക്കുമെന്ന് എനിക്ക് തോന്നുന്നു.ജസ്പ്രീത് ബുംറയാണ് ടീമിലെ എക്‌സ് ഘടകമെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. അദ്ദേഹം കാരണമാണ് ഈ ഇന്ത്യൻ ടീം ഇത്രയും ശക്തമായ ടീമായത്. എന്നാൽ ഷമിക്ക് കൂടുതൽ വിക്കറ്റുകൾ ഉണ്ടാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.

നാലു മല്‍സരങ്ങളില്‍ നിന്നും 4.3 ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകള്‍ കടപുഴക്കിയ ഷമിയാണ് തലത്തപ്പത്ത്. രണ്ടു അഞ്ചു വിക്കറ്റ് നേട്ടം ഇതിലുള്‍പ്പെടും.ബുംറ എട്ടു മല്‍സരങ്ങളില്‍ നിന്നും 3.65 ഇക്കോണമി റേറ്റില്‍ 15ഉം വിക്കറ്റ് നേടി.

Rate this post