എന്ത്‌കൊണ്ടാണ് സഞ്ജു സാംസണെ തഴഞ്ഞ് ധ്രുവ് ജൂറലിനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുത്തത് | Sanju Samson | Dhruv Jurel

ഇംഗ്ലണ്ട് എതിരായ ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്.5 ടെസ്റ്റ്‌ മത്സര പരമ്പരയിലെ ആദ്യത്തെ 2 ടെസ്റ്റിനുള്ള സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. നായകൻ റോളിൽ രോഹിത്ത് എത്തുമ്പോൾ വിക്കെറ്റ് കീപ്പർമാരായി കെ. എൽ. രാഹുൽ, കെ. എസ്. ഭരത്, ധ്രുവ് ജുറേൽ എന്നിവർ സ്‌ക്വാഡിൽ സ്ഥാനം നേടി.

ആദ്യമായി ഇന്ത്യൻ സ്‌ക്വാഡിൽ തന്നെ സ്ഥാനം നേടിയ ജുറേലിനേ കുറിച്ചാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്തും ഫാൻസും ഇടയിൽ ചർച്ച.പുതുമുഖ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനെ സ്‌ക്വാഡിലേക്ക് സെലക്ട്‌ ചെയ്തത് മലയാളി താരമായ സഞ്ജുവിനെ അടക്കം അവഗണിച്ചു കൊണ്ടാണ് എന്നതാണ് സത്യം.

ഇഷാൻ കിഷനും ഇന്ത്യൻ ടീമും തമ്മിലെ തർക്കം നിലനിൽക്കുമ്പോൾ തന്നെ മൂന്നാം വിക്കെറ്റ് കീപ്പിങ് ഓപ്ഷനായി സഞ്ജുവിനെ പരിഗണിക്കാതെ യുവ താരത്തെ തേടി അജിത് അഗാർക്കർ സെലക്ഷൻ കമ്മിറ്റി പോയത് ഞെട്ടലായി മാറി.22 കാരനായ താരത്തിനേക്കാൾ അനുഭവ സമ്പത്തും മികച്ച ബാറ്റിംഗ്, വിക്കെറ്റ് കീപ്പിങ് റെക്കോർഡുമുള്ള സഞ്ജുവിനെ ഒഴിവാക്കി തന്നെയാണ് സെലക്ഷൻ കമ്മിറ്റി ഈ സർപ്രൈസ് നീക്കം.

എന്താണ് സഞ്ജുവിനെ തഴഞ്ഞു കൊണ്ട് യുവ താരത്തെ സ്‌ക്വാഡിൽ എടുക്കാനുള്ള കാരണം എന്നത് വ്യക്തമല്ല. എന്നാൽ ഇരുവരുടെയും ഫസ്റ്റ് ക്ലാസ്സ്‌ നേട്ടങ്ങൾ അടക്കം പരിശോധിച്ചാൽ ഒരു കാര്യം ഉറപ്പാണ് സഞ്ജു തന്നെയാണ് കണക്കിൽ മുൻപിൽ.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 59 മല്‍സരങ്ങളില്‍ കളിച്ച് 3481 റണ്‍സ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്.10 സെഞ്ച്വറികളും 15 അർദ്ധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടും.

എന്നാൽ ജുറേലാവട്ടെ വെറും 15 ഫസ്റ്റ് ക്ലാസ് മാച്ചുകൾ മാത്രം കളിച്ചു പരിചയമുള്ള താരമാണ്. കറക്ട് അവസരമാണ് റെഡ് ബോൾ ക്രിക്കറ്റിൽ സഞ്ജുവിന് അവസരം നൽകാൻ വന്നത് എങ്കിലും ഇത്തരത്തിൽ ഒരു അവഗണന പലരെയും ചൊടിപ്പിച്ചു.ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിൽ ധ്രുവ് ജുറേലിന്റെ കണക്കുകൾ നോക്കിയാൽ താരം ആകെ നേടിയത് 790  റൺസ് മാത്രമാണ്.

Rate this post