എന്ത്‌കൊണ്ടാണ് എംഎസ് ധോണി എട്ടാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് ? : കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിംഗ് | IPL2024 | MS Dhoni

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024 സീസണില്‍ ഉജ്ജ്വല ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ താരം എംഎസ് ധോണി കളിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ 18-ാം ഓവറിൻ്റെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ-ബാറ്റർ ബാറ്റ് ചെയ്യാനെത്തി.ഒമ്പത് പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 28 റൺസുമായി പുറത്താകാതെ നിന്ന 42-കാരൻ സിഎസ്‌കെയെ 20 ഓവറിൽ 176/6 എന്ന നിലയിൽ എത്തിച്ചു.

മത്സരത്തിൽ ചെന്നൈ പരാജയപ്പെട്ടെങ്കിലും ധോണിയുടെ ബാറ്റിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു.മത്സരത്തിന് ശേഷം സംസാരിച്ച സിഎസ്‌കെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് അദ്ദേഹത്തിൻ്റെ ബാറ്റിംഗ് ഫോമിനെ പ്രശംസിക്കുകയും ധോണി ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നില്ല എന്നതിനെക്കുറിച്ചും സംസാരിച്ചു.’ധോണിയുടെ പ്രകടനം എപ്പോഴും പ്രചോദനം നല്‍കുന്നതാണ്. നെറ്റ്‌സില്‍ പോലും അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെക്കുന്നു. അതുകൊണ്ട് തന്നെ ഗ്രൗണ്ടില്‍ അദ്ദേഹം ചെയ്യുന്നത് ഞങ്ങളെ കൂടുതല്‍ അതിശയിപ്പിക്കുന്നില്ല. പ്രീ-സീസണില്‍ ധോണിയുടെ കഴിവ് വളരെ ഉയര്‍ന്നതായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ കാല്‍മുട്ടിന് പരിക്കുണ്ടായിരുന്നു. അതില്‍ നിന്ന് ഇപ്പോഴും സുഖം പ്രാപിച്ച് വരികയാണ്. അതുകൊണ്ട് തന്നെ നിശ്ചിത എണ്ണം പന്തുകള്‍ മാത്രമേ അദ്ദേഹത്തിന് നേരിടാന്‍ കഴിയൂ’ സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു.

‘ കഴിയുന്ന അത്ര കാലം ധോണി കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഞങ്ങള്‍ക്ക് അവനെ ഈ ടൂര്‍ണമെന്റിന്റെ ഭാഗമായി കാണണം.2, 3 ഓവറിലെ കാമിയോകള്‍ കാണണം.ധോണി ഞങ്ങളുടെ ടീമിനൊപ്പമുള്ളതാണ് ഏറ്റവും അഭിമാനം. ടീമിന്റെ ഹൃദയമിടിപ്പാണ് ധോണി. അവനോടൊപ്പമുള്ള എല്ലാ നിമിഷങ്ങളും ടീം ആസ്വദിക്കുകയാണ്.അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിലും സിഎസ്‌കെയ്‌ക്കൊപ്പവും ചെയ്‌ത കാര്യങ്ങളിൽ ഞങ്ങൾ അവിശ്വസനീയമാംവിധം അഭിമാനിക്കുന്നു’ ഫ്‌ളമിങ് കൂട്ടിച്ചേർത്തു .

മുംബൈക്കെതിരെ ഇന്നിംഗ്‌സിൻ്റെ അവസാന ഓവറിൽ ബാറ്റ് ചെയ്യാനിറങ്ങിയ വിക്കറ്റ് കീപ്പർ-ബാറ്റർ ഹാർദിക് പാണ്ഡ്യയെ ഹാട്രിക് സിക്‌സറും ഡബിളും നേടി, ഇത് 20 ഓവറിൽ 206/4 എന്ന നിലയിൽ CSK യെ എത്തിച്ചു.207 റൺസ് പിന്തുടർന്ന എംഐ 20 ഓവറിൽ 186/6 എന്ന നിലയിൽ മാത്രമാണ് എത്തിയത്.

Rate this post