എന്ത് കൊണ്ടാണ് രാജസ്ഥാൻ റോയൽസ് താരങ്ങളെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തത് ? | T20 World Cup2024
ട്വന്റി 20 ലോകകപ്പിൽ ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യയും കാനഡയും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട്ഫിൽഡിനെ തുടർന്ന് ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇന്ത്യ നേരത്തെ തന്നെ സൂപ്പര്‍ എട്ട് ഉറപ്പിച്ചതിനാലും കാനഡ പുറത്തായതിനാലും മത്സരഫലം പ്രസക്തമല്ല. എങ്കിലും അവസരം പ്രതീക്ഷിച്ചിരുന്ന താരങ്ങളും ആരാധകരും നിരാശയിലായി. സഞ്ജു സാംസണടക്കമുള്ള പല താരങ്ങളും ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.
സൂപ്പർ എട്ടിൽ ഇന്ത്യൻ ടീം മാറ്റങ്ങൾ കൊണ്ട് വരാനുള്ള സാധ്യതയില്ല. അത്കൊണ്ട് തന്നെ ഇനിയൊരു അവസരം സഞ്ജുവിന് ലഭിക്കാനുള്ള ചാൻസ് കുറവാണു.രോഹിത് ശർമ്മ, വിരാട് കോഹ്ലി തുടങ്ങിയ സീനിയർ താരങ്ങൾ ഫോമിലേക്ക് ഉയരാത്തത് ഇന്ത്യൻ ടീമിൽ സൂപ്പർ എട്ടിലേക്ക് കടക്കുമ്പോൾ ചെറിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കോലിക്ക് മൂന്നു മത്സരങ്ങളിൽ നിന്നും വെറും 5 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.അതിനാൽ സൂപ്പർ 8ന് ഇന്ത്യൻ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ ആരാധകർ അടക്കം ആവശ്യം ഉന്നയിക്കുന്നുണ്ട്.
എന്നാൽ ഇപ്പോൾ കായിക പ്രേമികൾക്ക് ഇടയിൽ സോഷ്യൽ മീഡിയയിൽ അടക്കം സജീവമായി ഉയരുന്ന ഒരു ചർച്ചയാണ് രാജസ്ഥാൻ റോയൽസ് ടീമിലെ സ്റ്റാർ താരങ്ങൾക്ക് എന്തുകൊണ്ട് ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിക്കുന്നില്ല എന്നതാണ്. രാജസ്ഥാൻ റോയൽസ് ടീമിനെ താരങ്ങൾ ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ തിളങ്ങിയെങ്കിലും ഇന്ത്യൻ ടീമിൽ ഇവർ അവസരത്തിനായി കാത്തു നിൽക്കുകയാണ്.
സഞ്ജു സാംസൺ, ജൈസ്വാൾ, യൂസ്വെന്ത്ര ചാഹൽ എന്നിവർ ഇന്ത്യൻ ടി :20 സ്‌ക്വാഡിൽ ഉണ്ട്. അവർ മൂന്നാൾക്കും ബെഞ്ചിൽ ആണ് സ്ഥാനം. കോഹ്ലി ഓപ്പണിങ് റോളിൽ ഫ്ലോപ്പ് ആയി തുടരുമ്പോൾ ജൈസ്വാൾ രോഹിത് ഒപ്പം ഓപ്പണർ റോളിൽ എത്തണമെന്നാണ് സജീവ ആവശ്യം. കൂടാതെ ദൂബൈ ബോൾ കൊണ്ട് അടക്കം നിരാശ മാത്രം ഇപ്പോൾ സമ്മാനിക്കുമ്പോൾ സഞ്ജു നാലാം നമ്പറിൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടിയെക്കും. കൂടാതെ ചാഹൽ വിൻഡിസ് ഗ്രൗണ്ടുകളിൽ സൂപ്പർ 8 പോരാട്ടം എത്തുമ്പോൾ ടീമിലേക്ക് പരിഗണിക്കപ്പെട്ടേക്കും.