ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഉണ്ടാവുമോ ? | Sanju Samson
ഋഷ്ബ പന്തിന് ടി20യിൽ നിന്ന് ഇടവേള ലഭിക്കുമെന്നതിനാൽ, ശ്രീലങ്കൻ പരമ്പരയിൽ പരാജയപ്പെട്ടെങ്കിലും സഞ്ജു സാംസണായിരിക്കും നമ്പർ 1 ചോയ്സ്. ശ്രീലങ്കയിലെ ടി20 യിലെ ഇരട്ട ഡക്കുകൾക്ക് ശേഷം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്.ദുലീപ് ട്രോഫിയിൽ സെഞ്ചുറി നേടിയ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് നടത്തിയത്.
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റി IND vs BAN T20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാൻ ഒരുങ്ങുമ്പോൾ, സാംസണായിരിക്കും ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ-ബാറ്റർ. ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ ഋഷഭ് പന്തിന് വിശ്രമം നൽകും.ഉയർച്ചകളേക്കാൾ ഒരുപാട് താഴ്ചകൾ ഉള്ള ഒരു കരിയറിൽ, സഞ്ജു സാംസണിന് ഒരു സ്ക്വാഡിലും തൻ്റെ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞില്ല. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ടി20യിൽ നിന്ന് വിരമിച്ചതോടെ, മൂന്നാം നമ്പർ സ്‌ലോട്ട് സാംസണിനായി തുറന്നു. എന്നിരുന്നാലും, ശ്രീലങ്കയിൽ നടന്ന രണ്ട് മത്സരങ്ങളിലും ഡക്കുകളോടെ പുതിയ കോച്ച് ഗൗതം ഗംഭീറിനെക്കുറിച്ച് ഒരു മതിപ്പും ഉണ്ടാക്കാൻ സാംസൺ പരാജയപ്പെട്ടു.
എന്നാൽ ദുലീപ് ട്രോഫി അവസാന റൗണ്ടിൽ 106, 45 സ്‌കോറുകൾ നേടിയതോടെ സാംസൺ തീർച്ചയായും ശ്രദ്ധനേടി.ധ്രുവ് ജുറൽ , ഇഷാൻ കിഷൻ എന്നിവരിൽ നിന്നും വലിയ മത്സരം സഞ്ജുവിന് നേരിടേണ്ടി വരും.ദുലീപ് ട്രോഫിയിൽ സെഞ്ച്വറി നേടിയ ഇഷാൻ ടീം ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ സഞ്ജു സാംസൺ ഈ രണ്ടു താരങ്ങളേക്കാൽ വളരെ മുന്നിലാണ്.“നോക്കൂ, നാലാം നമ്പറിൽ സഞ്ജു സാംസൺ കുറച്ചുകൂടി മെച്ചപ്പെട്ട റൺ നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇല്ലാത്തതിനാൽ, ലഭിച്ച ചെറിയ അവസരങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” മുൻ ഇന്ത്യൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി ഇൻസൈഡ് സ്‌പോർട്ടിനോട് പറഞ്ഞു.
2024-ൽ സാംസണിന് ടി20യിൽ ഇന്ത്യൻ നിറങ്ങളിൽ ആകെ അഞ്ച് ഇന്നിംഗ്‌സുകളാണ് ലഭിച്ചത്. എന്നിരുന്നാലും, അതിൽ മൂന്നെണ്ണത്തിൽ പൂജ്യത്തിനു പുറത്തായി. ദുർബലരായ സിംബാബ്‌വെയ്‌ക്കെതിരെയാണ് ഒരു അർധസെഞ്ചുറി.മൂന്ന് ഫോർമാറ്റുകളിലും ഋഷഭ് പന്ത് എല്ലായ്പ്പോഴും ഒന്നാം നമ്പർ കീപ്പർ-ബാറ്ററായിരിക്കുമെങ്കിലും, ടി20യിലെ ആദ്യ ബാക്കപ്പായി തൻ്റെ സ്ഥാനം ഉറപ്പിക്കാൻ സാംസണിന് അവസരമുണ്ട്. പക്ഷേ, അവസരം വരുമ്പോൾ അയാൾക്ക് മുതലെടുക്കണം.IND vs BAN T20 പരമ്പരയിൽ സഞ്ജു സാംസണിന് അവസരം ലഭിച്ചാൽ ടീമിൽസ് സ്ഥാനം ഉറപ്പാണ് സാധിക്കും.