സഞ്ജു സാംസൺ ടി20 ലോകകപ്പിൽ ഇന്ത്യയുടെ എക്‌സ്-ഫാക്ടറാകുമോ? | Sanju Samson

ലോക ക്രിക്കറ്റിലെ ഏറ്റവും കഴിവുള്ള താരങ്ങളിൽ ഒരാളായാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ കണക്കാക്കുന്നത്.എന്നാൽ ഇതിനോട് താൻ നീതി പുലർത്തിയില്ലെന്ന് അദ്ദേഹം തന്നെ സമ്മതിക്കും. പലപ്പോഴും സ്ഥിരതയില്ലാത്തതിന്റെ പേരിലും മോശം ഷോട്ട് സെലക്ഷൻ മൂലം വിക്കറ്റ് വലിച്ചെറിയുന്നതിലും സഞ്ജുവിനെതീരെ വലിയ വിമർശനം ഉയർന്നിരുന്നു.

എന്നാൽ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ അതിനെയെല്ലാം മറികടക്കുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്.ഈ ഐപിഎല്ലിൽ സാംസൺ സ്ഥിരത പുലർത്തുകയും ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തിന് ശക്തമായ അവകാശവാദം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. സാംസൺ അവിടെ വേണമോ എന്നതിനും ലഭ്യമായ മറ്റ് ചില ഓപ്ഷനുകൾ പരിശോധിച്ചാൽ ഉത്തരം ലഭിക്കും. തിരിച്ചുവരവ് നടത്തുന്ന കെ എൽ രാഹുൽ നേതാവെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ഒരു ബാറ്റർ എന്ന നിലയിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല.

ഋഷഭ് പന്ത് മികച്ചതായി കാണപ്പെട്ടുവെങ്കിലും നീണ്ട ഇടവേളക്ക് ശേഷമാണ് ടീമിലേക്ക് മടങ്ങിയെത്തുന്നത്.പന്ത് തീർച്ചയായും ഒരു ഓപ്‌ഷനാണെങ്കിലും മികച്ച രൂപത്തിലേക്ക് മാറാൻ അദ്ദേഹത്തിന് കുറച്ച് കൂടി സമയം വേണ്ടിവരുമെന്നാണ് തോന്നുന്നത്. മുംബൈക്ക് വേണ്ടി ഇഷാൻ കിഷനും ഫോമിലേക്ക് വന്നിരിക്കുകയാണ്. യശസ്വി ജയ്‌സ്വാളും രോഹിത് ശർമ്മയും ഓപ്പണിങ്ങിലും വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്തും ഉള്ളതിനാൽ ആ സ്ലോട്ടിൽ വിക്കറ്റ് കീപ്പറായി ആരും എത്തില്ല, ടോപ് ഓർഡറിൽ ശുഭ്മാൻ ഗിലുമുണ്ട്.അത്തരമൊരു സാഹചര്യത്തിൽ സാംസൺ തീർച്ചയായും ഒരു ശക്തമായ മത്സരാർത്ഥിയാണ്.

സഞ്ജു സാംസൺ ഇന്ത്യയുടെ മാച്ച് വിന്നറായി മാറണം ,പലപ്പോഴും ടി20 ക്രിക്കറ്റിൽ ഒരു മാച്ച് വിന്നിംഗ് കാമിയോ ആണ് വേണ്ടത്. സഞ്ജുവിന് ലോവർ ഓര്ഡറിൽ മികച്ച സ്ട്രൈക്ക് റേറ്റോടെ ബാറ്റ് ചെയ്യാൻ സാധിക്കും, അദ്ദേഹം അത് പല തവണ തെളിയിച്ചിട്ടുണ്ട്.ടി 20 വേൾഡ് കപ്പിൽ ഒരു നിർണായക പങ്ക് വഹിക്കാൻ ഇന്ത്യയ്ക്ക് അദ്ദേഹത്തെ ആവശ്യമായി വന്നേക്കാം.നാലോ അഞ്ചോ നമ്പറിൽ ബാറ്റ് ചെയ്യുന്ന സാംസണ് ഇന്ത്യയെ ഒരു ബാറ്റിംഗ് തകർച്ചയിൽ നിന്നും രക്ഷിക്കാനുള്ള കഴിവുണ്ട്.ഐപിഎല്ലിലും ഈ ഫോമിൽ അദ്ദേഹം തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അത് തീർച്ചയായും ലോകകപ്പ് സെലക്ഷനിൽ അദ്ദേഹത്തെ എത്തിക്കും.

Rate this post